എന്തുകൊണ്ട് വിജയ് സേതുപതി 'മക്കള്‍ സെല്‍വനായി': ഉത്തരം ഈ വീഡിയോ പറയും

By Web Team  |  First Published Apr 6, 2023, 6:36 PM IST

അതിനിടയില്‍ ആരാധകരോടുള്ള തന്‍റെ സ്നേഹം മനസ് തുറന്ന് പ്രകടപ്പിക്കുന്ന വിജയ് സേതുപതിയുടെ പുതിയ വീഡിയോ വൈറലാകുകയാണ്.


ചെന്നൈ: ആരാധകരോട് എന്നും സ്നേഹത്തില്‍ പെരുമാറുന്ന താരമാണ് വിജയ് സേതുപതി. അതിന് ഉദാഹരണമായി ഏറെ സന്ദര്‍ഭങ്ങള്‍ ഉണ്ട്. അതിനാല്‍ തന്നെ മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേര് ശരിക്കും അറിഞ്ഞിട്ടതാണ് വിജയ് സേതുപതിക്കെന്ന് പറയാം. വിടുതലൈ പാര്‍ട്ട് 1 എന്ന വെട്രിമാരന്‍ ചിത്രമാണ് വിജയ് സേതുപതിയുടെ ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. 

അതിനിടയില്‍ ആരാധകരോടുള്ള തന്‍റെ സ്നേഹം മനസ് തുറന്ന് പ്രകടപ്പിക്കുന്ന വിജയ് സേതുപതിയുടെ പുതിയ വീഡിയോ വൈറലാകുകയാണ്. ഷൂട്ടിങ് ലൊക്കെഷനില്‍ തന്നെ കാണാനെത്തിയ കുട്ടി ആരാധകനോട് കുശലം ചോദിക്കുന്ന സേതുപതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നത്. ഇതിന്‍റെ വീഡിയോ വിജയ് സേതുപതി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Latest Videos

എന്തിനാണ് തന്നെ കാണാന്‍ വന്നതെന്ന് കുട്ടി ഫാന്‍ ബോയിയോട് വിജയ് സേതുപതി ചോദിച്ചപ്പോള്‍, എനിക്ക് താങ്കളെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് കുട്ടി നല്‍കുന്ന മറുപടി. 

വീട്ടുകാരെ കുറിച്ചും പഠനത്തെപ്പറ്റിയുമെല്ലാം വിജയ് സേതുപതി കുട്ടിയോട് ചോദിക്കുന്നുണ്ട്. ഒപ്പം കുട്ടിക്ക് ചോക്ലേറ്റും താരം നല്‍കുന്നു. പോകുന്നതിന് മുന്‍പ് കുട്ടിയില്‍ നിന്നും സ്നേഹ ചുംബനം ചോദിച്ച് വാങ്ങുന്നുണ്ട് വിജയ് സേതുപതി. തമിഴ് സിനിമ രംഗത്തെ പ്രമുഖര്‍ അടക്കം ഈ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ വീഡിയോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 

വട ചെന്നൈ 2 എപ്പോള്‍ വരും?; തന്‍റെ ഭാഗം വ്യക്തമാക്കി വെട്രിമാരന്‍

വിടുതലൈ പാര്‍ട്ട് 1 കാണുവാന്‍ കുട്ടികളുമായി വന്ന സ്ത്രീക്കെതിരെ പൊലീസ് കേസ്

click me!