തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. അദ്ദേഹം തന്നെയാണ് കിറ്റുകള്‍ വിതരണം ചെയ്തതും.
ചെന്നൈ: അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച് മടങ്ങുമ്പോള്‍ തമിഴ് സൂപ്പര്‍താരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് വിജയ് കാറിലേക്ക് പോകുകയായിരുന്നു. ഈ അവസരത്തിലാണ് നടന് നേരെ ചെരുപ്പേറ് നടന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആരാണ് ചെരുപ്പ് എറിഞ്ഞത് എന്ന് വ്യക്തമല്ലെങ്കിലും കുറേക്കാലമായി വിജയിക്കെതിരെ കടുത്ത രോഷത്തിലാണ് വിജയകാന്ത് ആരാധകര്‍ എന്നതാണ് സത്യം. ഇത് തന്നെയാണ് ചെരുപ്പേറിലേക്ക് നയിച്ചത് എന്നാണ് വിവരം.
എന്നാല്‍ ഇത്തരത്തില്‍ ഒരു അപമാനം നേരിട്ടിട്ടും യാതൊരു പതര്‍ച്ചയും ഇല്ലാതെ വിജയ് അടുത്ത ദിവസവും പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ്നാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായ വിതരണവുമായി വിജയ് ഇന്നലെ എത്തിയിരുന്നു.
തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. അദ്ദേഹം തന്നെയാണ് കിറ്റുകള്‍ വിതരണം ചെയ്തതും. വേദിയില്‍ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ സംഭവത്തിന്‍റെ മറ്റൊരു വശം പറയുകയാണ് തമിഴ് സിനിമ ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു. പണ്ടത്തെ വിജയ് ആണെങ്കില്‍ ക്യാപ്റ്റന്‍റെ സംസ്കാര ചങ്ങിനിടെ ചെരുപ്പേറ് കിട്ടിയ സംഭവത്തിന്‍റെ പേരില്‍ ഒരാഴ്ച വീട്ടില്‍ നിന്ന് പോലും ഇറങ്ങില്ലായിരുന്നു. എന്നാല്‍ ഇമോഷണലായി വിജയ് ഏറെ മെച്ചപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്.
പ്രിയമാനവളെ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ വിജയ് അഭിനയിച്ചുകൊണ്ടിരിക്കെ ആൾക്കൂട്ടത്തിൽ നിന്ന് ചിലര്‍ മോശമായ ഭാഷയില്‍ വിജയിയെ കളിയാക്ക. ഇതോടെ വിജയ് അസ്വസ്ഥനായി. അഭിനയിക്കുന്നില്ലെന്ന് വരെ പറഞ്ഞു. പിന്നെ സംവിധായകൻ പോയി പലതും പറഞ്ഞ് സമ്മതിപ്പിച്ചാണ് വിജയ് ഷൂട്ടിന് തയ്യാറായത്. ആ ഷൂട്ട് തീർത്ത് പോയശേഷം പിന്നെ വിജയ് മൂന്ന് ദിവസത്തേക്ക് വീടില്‍ തന്നെ ഇരുന്നു. പഴയ വിജയ്ക്കാണ് വിജയകാന്തിന്‍റെ മരണാനന്തര ചടങ്ങിൽ വെച്ച് ചെരുപ്പേറ് കിട്ടിയതിന് പിന്നാലെ മിനിമം ഒരാഴ്ച എങ്കിലും അദ്ദേഹം വീടിന് പുറത്തിറങ്ങില്ലായിരുന്നു.
വളരെ ഇമോഷണലയി ഇത്തരം കാര്യങ്ങളെ കണ്ടിരുന്നയാളാണ് വിജയ്. എന്നാല്‍ അദ്ദേഹം കുറേ മാറിയെന്നാണ് ചെരുപ്പേറ് ഉണ്ടായതിന് പിന്നാലെ പ്രളയ ബാധിത മേഖലയില്‍ സഹായം വിതരണം ചെയ്യാന്‍ എത്തി അദ്ദേഹം തെളിയിച്ചത്- ചെയ്യാന്‍ ബാലു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ബാലയ്ക്കെതിരെ വക്കീലന്മാര്‍ക്കൊപ്പം വന്ന് ആഞ്ഞടിച്ച് അമൃത; അഭിമാനകരമായ നിമിഷമെന്ന് ഗോപി സുന്ദര്‍.!