'ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?': വിജയിയും ദേവികയും പങ്കിട്ട വീഡിയോയ്ക്ക് വിമർശനം

By Web Team  |  First Published Oct 19, 2024, 3:32 PM IST

ഐഡിയ സ്റ്റാർ സിംഗർ വിജയ് മാധവും ഭാര്യ ദേവികയും പങ്കുവെച്ച യാത്രാ വീഡിയോ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കി.


കൊച്ചി: ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായതാണ് വിജയ് മാധവ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നും ഒട്ടും സജീവമായിരുന്നില്ല. ദേവികയുമായുള്ള വിവാഹത്തിന് ശേഷമാണ് വിജയ് മാധവ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും എല്ലാം സജീവമായത്. വിവാഹ സേഷമുള്ള തങ്ങലുടെ സന്തോഷ നിമിഷങ്ങളും, പാട്ട് വിശേഷങ്ങളും എല്ലാം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

ദേവിക ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ എല്ലാം ഓരോ അപ്‌ഡേഷനും വിജയ് മാധവ് ഇന്‍സ്റ്റഗ്രാാമിലൂടെ പങ്കുവച്ചുകൊണ്ടേയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഗര്‍ഭകാലം ആസ്വദിക്കുന്നതിന്‍റെ ഭാഗമായി ഇപ്പോള്‍ മകനൊപ്പം യാത്രകള്‍ കൂടുതലായി ചെയ്യാറുണ്ട്. ആ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി പങ്കുവച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച വീഡിയോ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Latest Videos

undefined

പെട്ടന്ന് പുറപ്പെട്ട മറ്റൊരു യാത്രയ്ക്കിടയില്‍ കാറിലിരുന്ന ദേവിക ഛര്‍ദ്ദിച്ചതും മകൻ ആത്മജ കരയുന്നതുമൊക്കെ വീഡിയോയില്‍ കാണാം. 'കരഞ്ഞുവിളിച്ച് അടുത്ത ട്രിപ്പ് തുടങ്ങി' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. രാത്രി നേരെ വൈകി കിടക്കുകയും, നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ ഛര്‍ദ്ദി എന്ന് പറയുമ്പോള്‍ ദേവികയുടെ ശബ്ദം കരയുന്നത് പോലെയാണ് ഉള്ളത്. മാത്രമല്ല, വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക് സങ്കടപ്പെടുത്തുന്നതും ആയിരുന്നു. ഇതിനെതിരെയാണ് കമന്റുകള്‍ വരുന്നത്.

ഏറ്റവും ആസ്വദിക്കേണ്ട സമയമാണിത്, അതിന് എന്തോ അത്യാഹിതം സംഭവിച്ചതുപോലുള്ള ഈ മ്യൂസിക്കും ക്യാപ്ഷനും ഒഴിവാക്കാമായിരുന്നു എന്ന് ആളുകള്‍ അഭിപ്രായപ്പെടുന്നു. സ്വകാര്യതയെ മാനിച്ച് ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കരുത്, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ, ഇതൊക്കെ കുറച്ച് ഓവറായി പോയി എന്നും കമന്റുകള്‍ വരുന്നു. ഗര്‍ഭാവസ്ഥയില്‍ അത്ര സുരക്ഷിതമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പറയുന്ന ചിലരെയും വീഡിയോയ്ക്ക് താഴെ കാണാം. സന്തോഷത്തോടെ സേഫ് ആയി ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവരും ആശ്വസിപ്പിക്കുന്നവരും ഉണ്ട്.

'ഭാര്യയെ ബെസ്റ്റി ആക്കിയാല്‍ ഇതാണ് ഗുണം': യുവയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

'മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടാൻ സായ് പല്ലവി യോഗ്യത?': വിമര്‍ശനത്തിന് മറുപടി നല്‍കി നിത്യ

click me!