"രജനികാന്തിന്‍റെ ആറുപടങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയില്ലെ": വിജയ് ദേവരകൊണ്ടയുടെ പ്രസ്താവന വിവാദത്തില്‍

By Web Team  |  First Published Aug 22, 2023, 5:48 PM IST

ശരിക്കും സൂപ്പര്‍‌താരങ്ങളായ രജനികാന്ത്,ചിരഞ്ജീവി എന്നിവരുടെ സൂപ്പര്‍താര പദവിയും അവരുടെ മഹത്വവും ഒന്നുരണ്ട് പരാജയങ്ങള്‍ കൊണ്ട് അസ്തമിക്കില്ലെന്ന് വളരെ പൊസറ്റീവായാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.


ഹൈദരാബാദ്: സാമന്തയും വിജയ് ദേവരകൊണ്ടയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഖുഷി' റിലീസിന് ഒരുങ്ങുന്നു. 2023 സെപ്റ്റംബർ 1-നാണ് ചിത്രത്തിന്‍റെ റിലീസ് ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് ഇപ്പോള്‍ താരം. അതിന്‍റെ ഭാഗമായി അടുത്തിടെ വിജയ് ദേവരകൊണ്ട ഒരു വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന ഇപ്പോള്‍‌ വിവാദമായിരിക്കുകയാണ്.

ശരിക്കും സൂപ്പര്‍‌താരങ്ങളായ രജനികാന്ത്,ചിരഞ്ജീവി എന്നിവരുടെ സൂപ്പര്‍താര പദവിയും അവരുടെ മഹത്വവും ഒന്നുരണ്ട് പരാജയങ്ങള്‍ കൊണ്ട് അസ്തമിക്കില്ലെന്ന് വളരെ പൊസറ്റീവായാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. പക്ഷെ താരങ്ങളുടെ ഫാന്‍സ്. പ്രത്യേകിച്ച് രജനി ഫാന്‍സ് എന്നാല്‍ ആ അര്‍ത്ഥത്തില്‍ അല്ല വിജയിയുടെ വാക്കുകളെ എടുത്തത് എന്നാണ് വിവരം. 

Latest Videos

“സൂപ്പർ സ്റ്റാറുകൾ ഹിറ്റുകൾക്കും ഫ്ലോപ്പുകൾക്കും അപ്പുറമാണ്. രജനി സാറിന് 6 ഫ്ലോപ്പുകൾ ബാക്ക് ടു ബാക്ക് ഉണ്ടായേക്കാം. പക്ഷെ പിന്നാലെ തന്നെ 500 കോടി വാരുന്ന ജയിലര്‍ പോലെ ഒരു ചിത്രവുമായി അദ്ദേഹം വരുന്നു. ഇതൊക്കെ നമ്മൾ ഒന്ന് മിണ്ടാതെ നോക്കി നിന്നാൽ മതി" വിജയ് പ്രമോഷന്‍ ഈവന്‍റില്‍ പറഞ്ഞു.

അതിന് പിന്നാലെ ചിരഞ്ജീവിയെക്കുറിച്ചും  വിജയ് പറഞ്ഞു.  “അദ്ദേഹത്തിന് ബാക്ക് ടു ബാക്ക് ഫ്ലോപ്പുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ശരിയായ എനർജി ഉള്ള ഒരു സംവിധായകനെ കിട്ടിയാല്‍ സംക്രാന്തിയിൽ ചെയ്തതുപോലെ ഒരു സെൻസേഷനുമായി അദ്ദേഹം മടങ്ങിവരും. ചിരു സാർ ഇൻഡസ്ട്രി മാറ്റി. അദ്ദേഹം വന്നപ്പോൾ നിലവില്‍ ഉണ്ടായിരുന്ന സിനിമയിലെ  ആക്ഷൻ, നൃത്തം, പെർഫോമൻസ് എല്ലാം  മാറി. ഇത് സിനിമ രംഗത്തേക്ക് വരാന്‍ നിരവധി ആളുകളെ പ്രചോദിപ്പിച്ചു" - വിജയ് ദേവരകൊണ്ട പറഞ്ഞു.

എന്നാല്‍ രജനിക്ക് തുടര്‍ച്ചയായി ആറു പരാജയങ്ങള്‍ ഉണ്ടായി എന്ന് പറഞ്ഞതാണ് രജനി ഫാന്‍സിനെ പ്രകോപിച്ചത്. ദര്‍ബാര്‍, അണ്ണാത്തെ എന്നിവയാണ് ഉദ്ദേശിച്ചതെങ്കില്‍ അവ രണ്ടും ആവറേജ് ആണെന്നും. അല്ലാതെ ആറു പടങ്ങള്‍ ഒന്നും പൊട്ടിയിട്ടില്ലെന്നും രജനി ഫാന്‍സ് പറയുന്നു. ഈ പറയുന്ന വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍‌ എന്തായി എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്തായാലും നല്ല രീതിയിലാണ് വിജയ് ഈ കാര്യം പറഞ്ഞതെന്നും അതിനെ മറ്റൊരു അര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ലെന്നും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.

Vijay Deverakonda's actual statement:

"Superstars are beyond hits & flops. Rajini sir can have 6 flops back to back. He will come and do which is ₹5⃣0⃣0⃣ cr. We all have to SHUT UP🤫 & watch!"

|| | | || pic.twitter.com/x0g3LUknKD

— Manobala Vijayabalan (@ManobalaV)

ജന്മദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ചിരഞ്ജീവി; മെഗാസ്റ്റാറിന്‍റെ കരിയറിലെ ഏറ്റവും വലിയ പടം.!

ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പരാമര്‍ശം :നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു

Asianet News Live

click me!