'ഹണ്‍ട്രഡ് പേര്‍സെന്‍റ്ജ് പ്രഫഷണല്‍' : മകളുടെ വിയോഗ വേദന ഉള്ളിലൊതുക്കി 'രത്തത്തിനായി' വിജയ് ആന്‍റണി

By Web Team  |  First Published Sep 29, 2023, 4:10 PM IST

. ഇത് വലിയൊരു ഷോക്കായിരുന്നു വിജയ് ആന്‍റണിക്ക് അതിന് പിന്നാലെ മകളുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷം തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന് എത്തിയിരിക്കുകയാണ് താരം.


ചെന്നൈ : നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ അടുത്തിടെയാണ് ആത്മഹത്യ ചെയ്തത്. ഇത് വലിയൊരു ഷോക്കായിരുന്നു വിജയ് ആന്‍റണിക്ക് അതിന് പിന്നാലെ മകളുടെ മരണത്തിന് പത്ത് ദിവസത്തിന് ശേഷം തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന് എത്തിയിരിക്കുകയാണ് താരം. 'രത്തം' എന്നാണ് ചിത്രത്തിന്‍റെ പേര്. തന്‍റെ രണ്ടാമത്തെ മകളെയും കൂട്ടിയാണ് വിജയ് ആന്‍റണി പുതിയ ചിത്രത്തിന്‍റെ പ്രമോഷന് എത്തിയത് എന്നതാണ് ശ്രദ്ധേയം. 

പത്ത് ദിവസം മുന്‍പാണ് വിജയ് ആന്‍റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തത്. പതിനാറ് വയസായിരുന്നു മീരയ്ക്ക്. ഒരു വര്‍ഷത്തോളമായി മാനസിക സമ്മര്‍ദ്ദത്തിന് ചികില്‍സയിലായിരുന്നു മീര. വിജയ് ആന്‍റണിയെ ആശ്വസിപ്പിക്കാന്‍ തമിഴ് സിനിമ ലോകം തന്നെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു. 

True example of professionalism, care for his Producers & Audience by sir - supporting our film by being a part of promotional interviews with @ today to various channels. A great inspiration & benchmark for the industry, by the… pic.twitter.com/Fgaxns2Ib5

— G Dhananjeyan (@Dhananjayang)

Latest Videos

അതേ സമയം മകളുടെ മരണത്തിന് ശേഷം പത്ത് ദിവസത്തിനുള്ളില്‍ തന്‍റെ ചിത്രത്തിന്‍റെ പ്രമോഷന് എത്തിയ വിജയ് ആന്‍റണിയുടെ നടപടിയെ പലരും വാഴ്ത്തുകയാണ്. തന്‍റെ വ്യക്തിഗത നഷ്ടം സിനിമപോലെ നൂറൂകണക്കിന് ആളുകള്‍ പണിയെടുത്ത ഒരു പ്രസ്ഥാനത്തെ ബാധിക്കരുതെന്ന് കരുതിയ വിജയ് ആന്‍റണിയുടെ പ്രൊഫഷണലിസത്തെ പലരും വാഴ്ത്തുന്നുണ്ട്.

അതേ സമയം രത്തം ചിത്രത്തിന്‍റെ പ്രമോഷന് അഭിമുഖങ്ങള്‍ നല്‍കിയ വിജയ് ആന്‍റണി പരമാവധി വ്യക്തിപരമായ ചോദ്യങ്ങള്‍ നേരിടാതെയാണ് സിനിമ സംബന്ധിച്ച പ്രതികരിച്ചത്. എന്നാല്‍ ഈ അവസ്ഥയിലും എങ്ങനെയാണ് പൊസറ്റീവായി സംസാരിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി തന്നെ മറുപടി നല്‍കി.

"ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യാനാകില്ല. ജീവിതത്തില്‍ തീവ്രമായ അനുഭവങ്ങളാണ് നമ്മളെ സ്വാഭാവികമായി ഇത്തരത്തില്‍ പെരുമാറാന്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. കഴിഞ്ഞ അനുഭവങ്ങള്‍ മനസിനെയും ശരീരത്തെയും ശക്താമാക്കും" - വിജയ് ആന്‍റണി പറഞ്ഞു. 

സി.എസ്.അമുദൻ സംവിധാനം ചെയ്യുന്ന ‘രത്തം’ ഒക്ടോബർ ആറിനാണ് റിലീസിനെത്തുന്നത്. ആര്‍ഡിഎക്സിലൂടെ ശ്രദ്ധേയായ മഹിമ നമ്പ്യാര്‍ ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്. 

വിശാലിന്‍റെ കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍; അന്വേഷണം പ്രഖ്യാപിച്ചു

വിജയ് ആന്‍റണിയുടെ മകളുടെ മരണം: പൊലീസ് അന്വേഷണം തുടങ്ങി, ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു

click me!