ജന്മദിനത്തിന് വിഘ്നേശ് നയന്‍സിന് നല്‍കിയ സമ്മാനം കണ്ട് കണ്ണുതള്ളി സിനിമ ലോകം; വില കേട്ടല്‍ തന്നെ ഞെട്ടും.!

By Web Team  |  First Published Nov 30, 2023, 11:45 AM IST

കഴിഞ്ഞ നവംബർ 18 നായിരുന്നു നയന്‍താരയുടെ ജന്മദിനാഘോഷം മക്കളായ ഉലഗിനും, ഉയിരിനും ഒപ്പമായിരുന്നു നയന്‍താരയുടെ പിറന്നാള്‍ ആഘോഷം. 


ചെന്നൈ: കഴിഞ്ഞ നവംബർ 18 നാണ് നയന്‍താര 39ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാൾ സമ്മാനമായി ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവന്‍ നയന്‍സിന് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പുതിയ മെഴ്‌സിഡസ് മേബാക്കാണ് ലേഡി സൂപ്പര്‍സ്റ്റാറിന് ഭര്‍ത്താവ് സമ്മാനിച്ചത്. തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ രണ്ട് ചിത്രങ്ങൾ  നയന്‍താര ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

നവംബർ 29 ന് നയൻതാര തന്‍റെ പുതിയ മെഴ്‌സിഡസ് മേബാക്കിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. ഈ കാറിന്‍റെ അടിസ്ഥാന വില 2.69 കോടി രൂപയാണ്. ഇതിന്‍റെ ടോപ് എൻഡ് കാറിന്റെ വില 3.40 കോടി രൂപയാണ്. ടോപ്പ് എന്‍റാണ് നയന്‍താരയ്ക്ക് സമ്മാനിക്കപ്പെട്ടത് എന്നാണ് വിവരം.  "വെൽകം ഹോം യു ബ്യൂട്ടി എന്റെ പ്രിയപ്പെട്ട ഭർത്താവ് വിഘ്നേശിന് ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി എന്നാണ് നയന്‍താര എഴുതിയിരിക്കുന്നത്. 

Latest Videos

കഴിഞ്ഞ നവംബർ 18 നായിരുന്നു നയന്‍താരയുടെ ജന്മദിനാഘോഷം മക്കളായ ഉലഗിനും, ഉയിരിനും ഒപ്പമായിരുന്നു നയന്‍താരയുടെ പിറന്നാള്‍ ആഘോഷം. എന്നാല്‍ ഇതിന്‍റെ ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടില്ല. അതേ സയമം 9s എന്ന പേരില്‍ ഒരു ബ്രാന്‍റും അടുത്തിടെ നയന്‍താര അവതരിപ്പിച്ചിരുന്നു. 

അതേ സമയം നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'അന്നപൂർണി'‌യുടെ ട്രെയിലർ റിലീസ് ചെയ്തു. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവും ആണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അന്നപൂർണി ഡിസംബര്‍ 1ന് റിലീസാകും.

നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന.  രാജാ റാണിക്ക് ശേഷം ജയ്യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

സീസ്റ്റുഡിയോ, ട്രെഡന്‍റ് ആര്‍ട്സ്, നാട്ട് സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം നിര്‍മ്മിക്കുന്നത്. ഇരൈവനാണ് നയന്‍താരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ജയം രവി നായകനായി എത്തിയ ഈ ത്രില്ലര്‍ ചിത്രത്തില്‍ നായിക വേഷത്തിലായിരുന്നു നയന്‍താര. അതിന് മുന്‍പ് ഷാരൂഖ് അറ്റ്ലി ചിത്രം ജവാനിലാണ് നയന്‍താര അഭിനയിച്ചത്. 

വിവാദ കാരണം ഇവരുടെ സിനിമ: ഒരു അക്ഷരം മിണ്ടാതെ സൂര്യയും കാര്‍ത്തിയും; ചോദ്യം ഉയര്‍ത്തി തമിഴ് സിനിമ ലോകം.!

നടന്‍ രൺദീപ് ഹൂഡയ്ക്കും നടി ലിൻ ലൈഷ്‌റാമിനും മണിപ്പൂര്‍ രീതിയില്‍ വിവാഹം
 

click me!