അജിത്തിനെ ട്വിറ്ററില്‍ നിന്നും വിഘ്നേശ് വെട്ടിയിരുന്നു. നേരത്തെ വിഘ്നേശിന്‍റെ ട്വിറ്റര്‍ ബയോയില്‍ എകെ 62 എന്നത് ലൌ ചിഹ്നത്തോടെ ഉണ്ടായിരുന്നു. തന്‍റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് എകെ 62 ട്വിറ്റര്‍ ബയോയില്‍ വിഘ്നേശ് വച്ചിരുന്നത്.
ചെന്നൈ: 2023 ല്‍ തമിഴ് സിനിമ ലോകത്തെ ആദ്യം ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അജിത്ത് കുമാറിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്നേശ് ശിവനെ മാറ്റിയത്. നേരത്തെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ വിഘ്നേശ് ശിവന്‍ അടുത്ത അജിത്ത് ചിത്രം സംവിധാനം ചെയ്യും എന്ന് പറഞ്ഞ് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം. വിഘ്നേശ് എകെ 62 ല്‍ നിന്നും പുറത്തായതോടെ അനിരുദ്ധ് സംഗീത സംവിധായക സ്ഥാനത്ത് നിന്നും മാറി.
എന്തായാലും എന്താണ് വിഘ്നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് ഇപ്പോഴും വ്യക്തമല്ല. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വിഘ്നേശ് പറഞ്ഞ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ട അജിത്ത് ഡേറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇത് ഫുള്‍ സ്ക്രിപ്റ്റ് ആയപ്പോള്‍ അജിത്ത് പ്രതീക്ഷിച്ച നിലവാരത്തില്‍ ഇത് വന്നില്ല. ഇതോടെ തിരുത്തലുകള്‍ നിര്‍ദേശിച്ചെങ്കിലും വരുത്തിയ തിരുത്തലുകളും സ്ക്രിപ്റ്റിനെ മികച്ചതാക്കുന്നില്ല എന്നതോടെ അജിത്ത് വിഘ്നേശ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ്.
ഇതോടെ മഗിഴ് തിരുമേനിയായിരിക്കും 'എകെ62' സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു. അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ 'എകെ62' നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടില്‍ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം.
എന്നാല്‍ അതിന് പിന്നാലെ അജിത്തിനെ ട്വിറ്ററില്‍ നിന്നും വിഘ്നേശ് വെട്ടിയിരുന്നു. നേരത്തെ വിഘ്നേശിന്‍റെ ട്വിറ്റര്‍ ബയോയില്‍ എകെ 62 എന്നത് ലൌ ചിഹ്നത്തോടെ ഉണ്ടായിരുന്നു. തന്‍റെ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് എകെ 62 ട്വിറ്റര്‍ ബയോയില്‍ വിഘ്നേശ് വച്ചിരുന്നത്. അജിത്തിനൊപ്പം ഉള്ള ചിത്രം വിഘ്നേശ് കവര്‍ ചിത്രവും ആക്കിയിരുന്നു.
എന്നാല്‍ തനിക്ക് നഷ്ടപ്പെട്ട അവസരത്തെക്കുറിച്ച് ഇപ്പോഴും വിഘ്നേശ് സങ്കടപ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിന് കാരണമായി തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വിഘ്നേശ് അടുത്തിടെ ഇട്ട ഒരു ഇന്‍സ്റ്റ സ്റ്റോറിയാണ്. നാനും റൌഡി താന്‍ എന്ന ചിത്രത്തില്‍ വിഘ്നേശ് തന്നെ എഴുതിയ വരികളാണ് ഈ സ്റ്റോറിയില്‍ ചേര്‍ത്തിരിക്കുന്നത്.
ചില വരികള്‍ക്ക് വലിയ അര്‍ത്ഥം ഉണ്ടെന്ന് പറഞ്ഞാണ്, ലഭിച്ചത് നഷ്ടപ്പെടുന്നതും, നഷ്ടപ്പെട്ടത് ലഭിക്കുന്നതും എന്ന വരികള്‍ വിഘ്നേശ് സ്റ്റോറിയായി ചേര്‍ത്തത്. ഇത് എകെ 62നെക്കുറിച്ചാണ് ഉദ്ദേശിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേ സമയം വിഘ്നേശ് ലൌ ടുഡേ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകനും പ്രധാന നടനുമായ പ്രദീപിനെ വച്ച് പുതിയ ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്തകളും വരുന്നുണ്ട്.
ശങ്കര്‍ രാമകൃഷ്‍ണന്റെ സംവിധാനത്തില്‍ 'റാണി', ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മഞ്‍ജു വാര്യര്‍