'നായയ്ക്ക് കെടച്ച നാഗൂർ ബിരിയാണി'; നയൻതാരയുമായുള്ള പ്രണയത്തിൽ വിഘ്നേഷ് ശിവൻ കേട്ട പരിഹാസം

By Web Team  |  First Published Dec 3, 2024, 9:14 AM IST

നയന്‍താരയുമായുള്ള പ്രണയത്തെ കുറിച്ച് വിഘ്നേഷ് ശിവന്‍ൽ 


നസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര ഇന്ന് തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം അലങ്കരിച്ച് ഉയർന്ന് നിൽക്കുകയാണ്. ഇരുപത്തി അഞ്ച് വർഷങ്ങൾ നീണ്ട തീവ്ര പരിശ്രമത്തിന്റെ ഫലമാണിതെന്ന് പറയേണ്ട ആവശ്യവുമില്ല. തമിഴ് സിനിമയിലേക്ക് ചേക്കേറിയ ശേഷം പലപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുള്ള നയൻതാര, ഇന്നും അത്തരം വിമർശനങ്ങൾ കേൾക്കുന്നുണ്ട്. പക്ഷേ ഇവയോടൊപ്പം പ്രതികരിക്കാൻ നയൻസ് തയ്യാറായിട്ടുമില്ല. നിലവിൽ തന്റെ രണ്ട് മക്കൾക്കും ഭർത്താവ് വിഘ്നേഷ് ശിവനും ഒപ്പം സന്തുഷ്ട കുടുംബം നയിക്കുകയാണ് താരം. 

നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചുള്ള പരിചയമായിരുന്നു വിഘ്നേഷ് ശിവനുമായി നയൻതാരയ്ക്ക് ഉണ്ടായിരുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിക്കുക ആയിരുന്നു. വിഘ്നേഷിനോട് നയൻതാര ആയിരുന്നു പ്രണയം പറഞ്ഞതും. ഏതാനും ദിവസങ്ങൾക്ക് മുൻപ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഇവരുടെ വിവാഹ ഡോക്യുമെന്ററിയിലാണ് വിഘ്നേഷ് ഇക്കാര്യം തുറന്നു പറഞ്ഞത്. നയൻസുമായി പ്രണയത്തിലാണെന്ന് പുറത്തിറിഞ്ഞപ്പോൾ കേട്ട പരിഹാസത്തെ കുറിച്ചും വിക്കി മനസുതുറന്നിരുന്നു. 

Latest Videos

undefined

'നയൻതാരയും ഞാനും തമ്മിലുള്ള പ്രണയത്തെപ്പറ്റി പുറത്തറിഞ്ഞപ്പോൾ, അന്നൊരു പ്രശസ്തമായ പരിഹാസ മീം പുറത്തിറങ്ങിയിരുന്നു. 'ഉളുന്തൂർപേട്ടൈ നായയ്ക്ക് കിട്ടിയ നാഗൂർ ബിരിയാണി' എന്നതായിരുന്നു അത്. ഈ വാചകത്തിനൊപ്പം ഞങ്ങളുടെ ഫോട്ടോയും വച്ചാണ് പ്രചരിപ്പിച്ചത്. സുന്ദരിയെ പ്രണയിച്ച ഭൂതത്തിന്റെ കഥ നമുക്ക് മുന്നിലുണ്ട്. ബസ് കണ്ടക്ടറായിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പൾ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്താ നയൻതാരയെ പ്രണയിക്കാൻ പാടില്ലേ?', എന്നാണ് വിഘ്നേഷ് പറഞ്ഞത്.  

തമിഴ് നടിമാരെ കടത്തിവെട്ടുമോ? കോളിവുഡ് പിടിച്ചടക്കാൻ മഞ്ജു വാര്യർ, പ്രതിഫലം കോടികൾ, റിപ്പോർട്ടുകൾ

'നയൻസ് ആണ് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്. എന്നെ കളിയാക്കുന്നതാണെന്നാണ് എനിക്ക് തോന്നിയത്. ഒരു ദിവസം ഞങ്ങൾ ഒത്തിരി നേരം ഫോൺ സംസാരിച്ചിരുന്നു. അതിന് ശേഷമാണ് പ്രണയത്തിലായത്. സെറ്റിലുണ്ടായിരുന്ന  ആർക്കും അതറിയില്ലായിരുന്നു. ഒരു സൂചന പോലും ഞങ്ങൾ കൊടുത്തില്ലെന്നും വിഘ്നേഷ് പറഞ്ഞിരുന്നു. നയൻതാര വന്നതിന് ശേഷം ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിച്ചെന്നും തന്റെ ജീവിതത്തിന് അർത്ഥം വന്നത് അപ്പോഴാണെന്നും വിഘ്നേഷ് പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!