8 കോടി ചെലവഴിച്ച ട്രെയിന്‍ അപകട രംഗം; 'വിടുതലൈ' മേക്കിംഗ് വീഡിയോ

By Web Team  |  First Published Apr 3, 2023, 5:35 PM IST

 ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം


കഴിഞ്ഞ 15 വര്‍ഷമായി തമിഴ് സംവിധായകന്‍ വെട്രിമാരന്‍ മനസില്‍ കൊണ്ടുനടന്ന സ്വപ്‍ന പ്രോജക്റ്റ് ആയിരുന്നു വിടുതലൈ. 4 കോടി ബജറ്റിലാണ് ചെയ്യാന്‍ ആദ്യം ആലോചിച്ചതെങ്കിലും പിന്നീട് 40 കോടി മുതല്‍മുടക്കില്‍ ചെയ്യാന്‍ സാധിക്കുന്ന നിര്‍മ്മാതാവിനെ അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ചിത്രത്തിലെ റെയില്‍ പാളം സ്ഫോടകവസ്തു വച്ച് തകര്‍ക്കുന്ന ഒരു നിര്‍ണ്ണായക സീക്വന്‍സിന്‍റെ ബജറ്റ് മാത്രം 8 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഈ രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

കലാസംവിധായകന്‍ എത്ര മികവോടെയാണ് ഈ സീക്വന്‍സിന് വേണ്ട പിന്തുണ നല്‍കിയതെന്ന് ഈ മേക്കിംഗ് വീഡിയോയിലൂടെ മനസിലാവും. ജാക്കിയാണ് ചിത്രത്തിന്‍റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബി ജയമോഹന്‍റെ തുണൈവന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി വെട്രിമാരന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സൂരി നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ് സേതുപതിയാണ്. വിജയ് സേതുപതി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ആര്‍ എസ് ഇര്‍ഫോടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മാണം. റെഡ് ജയന്‍റ് മൂവീസ് ആണ് വിതരണം. 

Latest Videos

ഗൌതം വസുദേവ് മേനോന്‍, ഭവാനി ശ്രീ, പ്രകാശ് രാജ്, രാജീവ് മേനോന്‍, ചേതന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. സംഗീതം ഇളയരാജ, എഡിറ്റിംഗ് ആര്‍ രാമര്‍, സംഘട്ടനം പീറ്റര്‍ ഹെയ്‍ന്‍, സ്റ്റണ്ട് സിവ, വരികള്‍ സുക, യുഗ ഭാരതി. രണ്ട് ഭാഗങ്ങളായി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് മാര്‍ച്ച് 31 ന് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ALSO READ : ഒരു ദിവസം ഒരു വോട്ട് മാത്രം! വോട്ടിംഗില്‍ വ്യത്യാസവുമായി ബിഗ് ബോസ്; ആദ്യ നോമിനേഷന്‍ ഇന്ന്

click me!