'ദേ ചേച്ചി പിന്നേം'; നിറവയറിൽ വിദ്യ ഉണ്ണിയുടെ 'കാവാലയ്യാ..'- വീഡിയോ

By Web Team  |  First Published Jul 15, 2023, 4:03 PM IST

തമന്നയുടെ ഐക്കോണിക് സ്റ്റെപ്പ് തരംഗമാണ്. 


തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും ഒരു വേഷം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ  'കാവാലയ്യാ..'വൻ തരം​ഗം തീർത്തിരിക്കുകയാണ്. നിരവധി പേരാണ് തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിന് ചുവടുവച്ച് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് നടി വിദ്യ ഉണ്ണി. 

നിറവയറിൽ ആണ് വിദ്യ ഉണ്ണിയുടെ 'കാവാലയ്യാ..'ഡാൻസ്. തന്നെ കൊണ്ട് ആകുന്ന രീതിയിൽ മനോഹരമായാണ് വിദ്യ ഡാൻസ് ചെയ്യുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 'ഈ സമയത്തു ഡാൻസ് കളിക്കാൻ പറ്റിയ പാട്ടല്ലിത്, ദേ ചേച്ചി പിന്നേം, ഇതെന്താ പിടക്കണ മീനോ, സൂപ്പർബ് വി​ദ്യ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒപ്പം വിദ്യ സൂക്ഷിച്ച് വേണം ഡാൻസൊക്കെ ഇപ്പോൾ ചെയ്യാനെന്ന് പറയുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസം ലിയോയിലെ പാട്ടിനും വിദ്യ ഡാൻസ് കളിച്ചിരുന്നു. ഇതും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Vidhya Unni (@vidhyaunnihere)

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്ന കാവാലയ്യായ്ക്ക് ചുവട് വച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ഉള്ള നിരവധി പേര്‍ രംഗത്തെത്തുകയാണ്.  തമന്ന നിറഞ്ഞാടിയ  ​ഗാനത്തിലെ  ഐക്കോണിക് സ്റ്റെപ്പ് തന്നെയാണ് ഇവരുടെയും ഹൈലൈറ്റ്. എന്നാല്‍ തമന്നയുടെ ഡാന്‍സ് പോലെ ശരിയാകുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 

'വീട്ടുകാർ എനിക്കിട്ടിരിക്കുന്ന വില 100 പവനും 5 ലക്ഷം രൂപയും കാറും'; ശ്രദ്ധനേടി 'ഐഡൻ്റിറ്റി'

അതേസമയം, രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. ഇതിനിടെ ഇന്ന് ചിത്രത്തിന്‍റെ പ്രിവ്യു വീഡിയോ റിലീസ് ചെയ്യും. വൈകുന്നേരം ആറ് മണിക്കാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!