വേറെ വധുവിനെ കിട്ടിയാല്‍ കത്രീനയെ ഡിവോഴ്‌സ് ചെയ്യുമോ?; ചോദ്യത്തിന് വിക്കി കൗശലിന്‍റെ മറുപടി

By Web Team  |  First Published May 16, 2023, 3:57 PM IST

മറ്റൊരു നല്ല വധുവിനെ കിട്ടിയാല്‍ കത്രീന കൈഫില്‍ നിന്നും വിവാഹ മോചിതനാകുമോ എന്നാണ് വിക്കി നേരിട്ട ചോദ്യം. രസകരമായ ചോദ്യത്തിന് വളരെ രസകരമായി തന്നെയാണ് വിക്കി മറുപടിയും നല്‍കിയത്.  


മുംബൈ: ബോളിവുഡിലെ ശ്രദ്ധേയനായ യുവതാരമാണ് വിക്കി കൗശല്‍. സിനിമ രംഗത്ത് ഉറി അടക്കം വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ച വിക്കി  നടി കത്രീന കൈഫിനെ ജീവിത പങ്കാളിയാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇരുവരുമായി ബന്ധപ്പെട്ട എന്ത് വാര്‍ത്തയും ബിടൌണ്‍ മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു സിനിമ പ്രമോഷന്‍ സമയത്ത് വിക്കി കൗശല്‍ നേരിട്ട ഒരു ചോദ്യവും അതിനുള്ള ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മറ്റൊരു നല്ല വധുവിനെ കിട്ടിയാല്‍ കത്രീന കൈഫില്‍ നിന്നും വിവാഹ മോചിതനാകുമോ എന്നാണ് വിക്കി നേരിട്ട ചോദ്യം. രസകരമായ ചോദ്യത്തിന് വളരെ രസകരമായി തന്നെയാണ് വിക്കി മറുപടിയും നല്‍കിയത്.  വിക്കി നായകനായി എത്തുന്ന പുതിയ സിനിമയായ സര ഹട്ട്‌കെ ഹര ബച്ച്‌കെയുടെ പ്രമോഷനിടെയാണ് ഈ ചോദ്യം വന്നത്.  സാറ അലി ഖാന്‍ ആണ് ചിത്രത്തിലെ നായിക. ദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഈ റൊമാന്‍റിക് ചിത്രത്തിന്‍റെ ഇതിവൃത്തം. 

Latest Videos

''കൂടുതല്‍ നല്ലൊരു വധുവിനെ കണ്ടെത്തിയാല്‍ കത്രീന കൈഫില്‍ നിന്നും ഡിവോഴ്‌സ് നേടി, ആ പുതിയ വധുവിനെ വിവാഹം കഴിക്കുമോ?'' എന്നായിരുന്നു വിക്കിയോട് ഉയര്‍ന്ന ചോദ്യം. രസകരമായി തന്നെയാണ് വിക്കി കൗശല്‍ ഇതിന് മറുപടി നല്‍കിയത്. ''വൈകുന്നേരം വീട്ടിലേക്ക് തന്നെയാണ് പോകുന്നത്. അതുപോലെ കുടുക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്. കൊച്ച് പയ്യനാണ്. ഞാന്‍ ഒന്ന് വളരട്ടെ. ഇതിന് ഇപ്പോള്‍ ഇതിനെന്ത്  മറുപടിയാണ് പറയേണ്ടത് ഇത് വളരെ അപകടം പിടിച്ച ചോദ്യമാണ്'' വിക്കി പറഞ്ഞു.

അടുത്തിടെ  കത്രീന കൈഫിന് ഒപ്പമുള്ള വിവാഹ ജീവിതം എങ്ങനെയാണെന്നും വിക്കി കൗശല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒരു പങ്കാളിയുണ്ടാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ കഴിയുമെന്നാണ് വിക്കി കൗശല്‍ പറഞ്ഞത്. ഞാൻ അവിവാഹിതനായ കാലത്തേക്കാള്‍ കാര്യങ്ങള്‍ വിവാഹിതനായപ്പോള്‍ പഠിച്ചുവെന്ന് കരുതുന്നു. മറ്റൊരാളുടെ വീക്ഷണം എങ്ങനെ മനസിലാക്കുന്നു എന്നത് മനോഹരമാണ്. അത് വ്യക്തിയെന്ന് നിലയില്‍ നിങ്ങളെ യഥാര്‍ഥത്തില്‍ വളരാൻ സഹായിക്കുന്നുവെന്നും വിക്കി കൗശല്‍ പറയുന്നു.

നിങ്ങള്‍ക്ക് ഒരു പങ്കാളിയുണ്ടാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാൻ കഴിയുമെന്നാണ് വിക്കി കൗശല്‍ പറഞ്ഞത്. ഞാൻ അവിവാഹിതനായ കാലത്തേക്കാള്‍ കാര്യങ്ങള്‍ വിവാഹിതനായപ്പോള്‍ പഠിച്ചുവെന്ന് കരുതുന്നു. മറ്റൊരാളുടെ വീക്ഷണം എങ്ങനെ മനസിലാക്കുന്നു എന്നത് മനോഹരമാണ്. അത് വ്യക്തിയെന്ന് നിലയില്‍ നിങ്ങളെ യഥാര്‍ഥത്തില്‍ വളരാൻ സഹായിക്കുന്നുവെന്നും വിക്കി കൗശല്‍ പറയുന്നു.

കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കുമെന്ന് കുറേ പേര്‍ പറഞ്ഞു; തീരുമാനത്തില്‍ എത്തി ദേവികയും വിജയ് മാധവും

അണ്ഡം ശീതീകരിക്കാന്‍ വിവാഹത്തിന് മുന്‍പ് തന്നെ തീരുമാനിച്ചു രാം ചരണിന്‍റെ ഭാര്യ ഉപാസന

click me!