"നിയപരമായി വേര്‍പിരിഞ്ഞിട്ടില്ല, പക്ഷെ": ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് വീണ നായര്‍

By Web Team  |  First Published Aug 29, 2023, 11:14 AM IST

മഹിളാരത്‌നത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വീണ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. 


കൊച്ചി: മിനിസ്‌ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ആസ്വാദക മനസില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് വീണ നായര്‍. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ പങ്കാളിത്തവും വീണയ്ക്ക് കരിയറില്‍ ഗുണം ചെയ്‍തിട്ടുണ്ട്. മത്സരാര്‍ത്ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് വീണ ബിഗ്‌ബോസില്‍ കാഴ്ചവെച്ചത്. 

വലിയൊരു കൂട്ടം ആരാധകരെയും നേടിയാണ് വീണ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തെത്തിയത്.  സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ തന്‍റെ ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍‌ തുറന്നു പറയുകയാണ് വീണ.

Latest Videos

മഹിളാരത്‌നത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വീണ ഈ കാര്യങ്ങള്‍ തുറന്നു പറയുന്നത്. ആര്‍ജെ അമനാണ് വീണയുടെ ഭര്‍ത്താവ്. ഈയ്യടുത്താണ് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന വാര്‍ത്ത വന്നത് ഇത് സംബന്ധിച്ച് വീണ കാര്യമായൊന്നും അന്നൊന്നും വ്യക്തമാക്കിയില്ല എന്നാല്‍ പുതിയ അഭിമുഖത്തില്‍‌ വീണ എല്ലാം വ്യക്തമായി തന്നെ പറയുന്നുണ്ട്. 

ഒരു വ്യക്തിയെ വിവാഹം കഴിക്കുന്നതോ പങ്കാളിയാക്കുന്നതോ ഇടയ്ക്ക് വെച്ച് നിര്‍ത്തി പോകാനല്ല. രണ്ടു പേരും ജീവിതയാത്രയില്‍ ഒരുമിച്ചുണ്ടാകണമെന്ന ആഗ്രഹത്തിലാണത്. ഞാന്‍ എട്ടു വര്‍ഷം ഭര്‍ത്താവുമൊത്ത് ജീവിച്ചയാളാണ്. പെട്ടെന്നൊരു ദിവസം ആ ബന്ധം ഉപേക്ഷിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ജീവിതത്തില്‍ എനിക്കൊരിക്കലും ആ വ്യക്തിയെ മറക്കാന്‍ സാധിക്കില്ല. എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹമെന്ന് വീണ പറയുന്നു. 

അമ്പാടിയുടെ അച്ഛനെന്ന ബഹുമാനം ഞാനദ്ദേഹത്തിന് എപ്പോഴും നല്‍കും. നിലവില്‍ ഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു വര്‍ഷമായി ഞാന്‍ മകനുമൊത്ത് കൊച്ചിയിലാണ് താമസിക്കുന്നതെന്ന് വീണ പറയുന്നു. നിയമപരമായി ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല. പൂര്‍ണ്ണമായും ബന്ധം വേണ്ട എന്ന തീരുമാനത്തിലേക്ക്  ഇതുവരെ രണ്ടുപേരും എത്തിയിട്ടില്ല. 

അമ്പാടി അവന്റെ അച്ഛന്റെ കുടുംബത്തോടൊപ്പം താമസിക്കാറുണ്ടെന്നും വീണ പറയുന്നു. ഒരിക്കലും അവന് കിട്ടേണ്ട വാത്സല്യം കിട്ടരുതെന്ന് ആഗ്രഹിക്കില്ല. എന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതാണ്. അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും മകന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ സമയം കിട്ടുമ്പോഴൊക്കെ അമ്പാടി അദ്ദേഹത്തിന്റെ വീട്ടില്‍ പോയി നില്‍ക്കാറുണ്ടെന്ന് വീണ പറയുന്നു. 

'കുഞ്ഞുവാവയ്ക്കൊപ്പമുള്ള ആദ്യ ഓണാഘോഷം'; ചിത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി'

കങ്കുവ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം, ആ സംഗീത സംവിധായകന്‍ എന്നെ വഞ്ചിച്ചു:വെളിപ്പെടുത്തി ബാല

click me!