കഴിഞ്ഞ ദിവസമാണ് ഐശ്വര്യ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. കൊച്ചിക്കാരിയായ താരത്തിന്റെ ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ അതിശയത്തോടെ സ്വീകരിച്ചിട്ടുള്ളത്.
കൊച്ചി: വെടിക്കെട്ട് എന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് സിനിമയിലൂടെ മലയാളക്കരയ്ക്ക് പരിചിതമായ മുഖമാണ് ഐശ്വര്യയുടേത്. സിനിമയില്‍ തനി നാടന്‍ സുന്ദരിയായാണ് ഐശ്വര്യ എത്തിയത്. എന്നാല്‍ നാടന്‍ സുന്ദരി സ്‌ക്രീനില്‍ മാത്രമാണെന്ന് പറയാതെ പറയുകയാണ് ഐശ്വര്യ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ. 'വെടിക്കെട്ടിലെ ഷിബിലി' എന്ന് പറയുമ്പോള്‍തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിത്രം ഐശ്വര്യയുടെ നാടൻരൂപമാണ്, കഥാപാത്രവുമായി ഇഴകി ചേര്‍ന്നുള്ള ഐശ്വര്യയുടെ പ്രകടനം സിനിമാ പ്രേക്ഷകരെ ഒന്നടങ്കം കയ്യടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഐശ്വര്യ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. കൊച്ചിക്കാരിയായ താരത്തിന്റെ ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ അതിശയത്തോടെ സ്വീകരിച്ചിട്ടുള്ളത്. വെസ്‌റ്റേണ്‍ ആറ്റിറ്റ്യൂഡ് കോസ്റ്റ്യൂമിലാണ് ചിത്രത്തില്‍ താരമുള്ളത്. ബ്ലാക്ക് ഔട്ഫിറ്റില്‍ ഐശ്വര്യയെ മനോഹരിയായും ആറ്റിറ്റ്യൂടോടെയുമാണ് ഒരോസമയം കാണുന്നത്. ചിത്രങ്ങള്‍ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.
കൊച്ചിയിലെ സെലബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ആഷ് അഷ്‌റഫ് മേക്കോവറിനുവേണ്ടി, കബീർ സുലൈമാൻ കൺസെപ്റ്റ് ഡയറക്ടും, ഷെഫീഖ് ഹൈദർ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുകയും ചെയ്തിരിക്കുന്നു. ഐശ്വര്യയുടെ മെസ്സി സ്‌റ്റൈലില്‍ റഫ് ലുക്കില്‍ കിടക്കുന്ന മുടിയും, ഔട്ഫിറ്റിന് ചേര്‍ന്നിട്ടുള്ള ബ്ലാക്ക് നോസ് റിംങും, ഇയര്‍പീസുമെല്ലാം ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇത് വല്ലാത്തൊരു ചെയ്ഞ്ച് തന്നെയാണെന്നാണ് ആരാധകർ മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ജാതിയുടേയും നിറത്തിന്റേയും രാഷ്ട്രീയം സംസാരിക്കുന്ന വെടിക്കെട്ട് തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടികളോടെയാണ് ഓടിയത്. ഇടിയുടേയും ചിരിയുടേയും ചിത്രത്തില്‍ മുഴുനീള വേഷമാണ് ഐശ്വര്യ അവതരിപ്പിച്ചത്. മുന്നേ ഷോര്‍ട്ട്ഫിലിമുകളിലും, ആല്‍ബം പാട്ടുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഐശ്വര്യയുടെ ആദ്യ ചിത്രമാണ് വെടിക്കെട്ട്.
സെല്‍ഫി പങ്കുവെച്ച് അനുഷ്‍ക ശര്‍മ, 'ഛക്ദ എക്സ്‍പ്രസിനാ'യുള്ള കാാത്തിരിപ്പില്‍ ആരാധകര്‍
'കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്ന് ആരാധകൻ', മറുപടിയുമായി സൈജു കുറുപ്പ്