'ഞാൻ വീട്ടിൽ നിന്നും പുറത്തായി ഗയ്സ്', എല്ലാവർക്കും ശരണ്യ മതി': 'വേദിക'യുടെ ഭര്‍ത്താവ്.!

By Web Team  |  First Published Oct 4, 2023, 8:24 AM IST

ശരണ്യയെ പോലെത്തന്നെ ഭർത്താവ് മനേഷും പ്രേക്ഷകർക്ക് പരിചിതനും പ്രിയങ്കരനുമാണ്. ഏഷ്യാനെറ്റിലെ ഡാൻസ് ഡാൻസ് എന്ന ഷോയിൽ ഇരുവരും ഒന്നിച്ചെത്തിയത്തോടെയാണ് മലയാളികൾ ഇരുവരെയും നെഞ്ചേറ്റിയത്. 


തിരുവനന്തപുരം: കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ ആനന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലത്തിയാണ് നടി. കുടുംബവിളക്കിൽ വേദിക എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് ശരണ്യ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. അതിന് മുന്‍പ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്. പക്ഷെ കരിയറിൽ ഒരു വഴിത്തിരിവുണ്ടാകാൻ ശരണ്യക്ക് വേദിക ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.

ശരണ്യയെ പോലെത്തന്നെ ഭർത്താവ് മനേഷും പ്രേക്ഷകർക്ക് പരിചിതനും പ്രിയങ്കരനുമാണ്. ഏഷ്യാനെറ്റിലെ ഡാൻസ് ഡാൻസ് എന്ന ഷോയിൽ ഇരുവരും ഒന്നിച്ചെത്തിയത്തോടെയാണ് മലയാളികൾ ഇരുവരെയും നെഞ്ചേറ്റിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്കുവെക്കുന്ന വിശേഷങ്ങൾ വളരെ വേഗത്തിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ മനേഷ് പങ്കുവെച്ചൊരു വീഡിയോ വളരെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ആരാധകർ.

Latest Videos

ശരണ്യ ഒരു ഫോൺ കോളിൽ സംസാരിക്കുന്നതാണ് കാണിക്കുന്നത്. പിന്നീട് എഴുതി കാണിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. 'ആരാണ് ശരണ്യ എന്ന ചോദ്യത്തിൽ നിന്ന് എന്റെ കുടുംബം എത്തിനിൽക്കുന്നത്, അവൾ ഞങ്ങളുടെ എല്ലാമാണ്, അവൾ സുരക്ഷിതയായി എത്തിയോ? അവളെ കിട്ടിയ നീയൊരു ഭാഗ്യവാനാണ്, അവളെ ബുദ്ധിമുട്ടിക്കരുത്, നീയെന്തിനാ അവളുമായി വഴക്കിടുന്നത്? അവൾ എന്ന് തിരിച്ച് വരും? എന്നീ ചോദ്യങ്ങളിൽ ആണ്... ഞാൻ വീട്ടിൽ നിന്നും പുറത്തായി' എന്ന് പറഞ്ഞാണ് മനേഷ് വീഡിയോ അവസാനിപ്പിക്കുന്നത്.

ബിസിനസ്സുകാരനായ മനേഷ് ശരണ്യക്ക് ഒപ്പം നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഇവരുടെ വെഡിങ് ആനിവേഴ്സറി ഫോട്ടോഷോട്ട് എല്ലാം വൈറലായി മാറിയിരുന്നു. രണ്ടു വർഷം മുൻപാണ് ഇവർ വിവാഹിതരായത്.

'തലേന്ന് വരെ പോയി നൂറ് രൂപ വരെ കടം ചോദിക്കും' : ദുഃഖങ്ങൾ വെളിപ്പെടുത്തി 'ലില്ലികുട്ടി' ; ആശ്വസിപ്പിച്ച് ആരാധകർ

സ്ക്രീനില്‍ വില്ലത്തി, ജീവിതത്തില്‍ അമ്മയാകുന്നു: സന്തോഷത്തില്‍ ജിസ്മി

click me!