ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനായി; വധു നടാഷ ദലാൽ

By Web Team  |  First Published Jan 24, 2021, 10:15 PM IST

താരത്തിന്റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്താണ് നടാഷ ദലാൽ.


ബോളിവുഡ് താരം വരുൺ ധവാന്റെ വിവാഹം കഴിഞ്ഞു. മുംബൈയിലെ അലിബാഗിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വരുൺ നടാഷയെ വിവാഹം ചെയ്തത്. താരത്തിന്റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്താണ് നടാഷ ദലാൽ.

നിരവധി താരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. ബോളിവുഡ് സംവിധായകൻ ഡേവിഡ് ധാവന്റെ മകനാണ് വരുൺ ധവാൻ. മുംബൈയിലെ പ്രമുഖ ഫാഷൻ ലേബലായ നടാഷ ദലാൽ ലേബൽ ഉടമയാണ് നടാഷ. രാജേഷ് ദലാൽ, ഗൗരി ദലാൽ എന്നിവരാണ് മാതാപിതാക്കൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by VarunDhawan (@varundvn)

കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ നടാഷയുമായുള്ള പ്രണയത്തെ കുറിച്ച് വരുൺ തുറന്നു പറഞ്ഞിരുന്നു. 2020 മേയ് മാസത്തിൽ പ്ലാൻ ചെയ്തിരുന്ന വിവാഹം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.

‘മൈ നെയിം ഈസ് ഖാന്‍’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്. ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വരുൺ അഭിനയിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ വരുണിന്റെ ‘ഒക്‌ടോബർ’ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

click me!