ജൂൺ 17 നാണ് വരലക്ഷ്മി നിക്കോളായ് സച്ച്ദേവ് വിവാഹം നടക്കുക. ശരത്കുമാറിന് മരുമകനോടും മകളോടുമുള്ള ആത്മബന്ധം വീഡിയോകളില്‍ വ്യക്തമാണ്.
ദുബായ്: നടി വരലക്ഷ്മി ശരത്കുമാർ അവരുടെ പിതാവ് ശരത്കുമാറും അവരുടെ പ്രതിശ്രുത വരൻ നിക്കോളായ് സച്ച്ദേവ്, നിക്കോളായിയുടെ മകൾ കഷാ നിയ സച്ച്ദേവ് എന്നിവരോടൊപ്പം ദുബായില്‍ ഷോപ്പിംഗ് നടത്തുന്ന വീഡിയോ വൈറലായി. വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് നടത്താനാണ് വരലക്ഷ്മി ശരത്കുമാറും അച്ഛനും നിക്കോളായ് സച്ച്ദേവും മകളും ദുബായില്‍ എത്തിയത്. ജൂലൈയിലാണ് ഇരുവരും വിവാഹിതരാകുകയെന്നാണ് റിപ്പോർട്ട്.
ശരത്കുമാറിന് മരുമകനോടും മകളോടുമുള്ള ആത്മബന്ധം വീഡിയോകളില്‍ വ്യക്തമാണ്. വരലക്ഷ്മി ഫോട്ടോ എടുക്കുകയാണെന്ന് കരുതി ശരത്കുമാർ പോസ് ചെയ്യുന്നത് ഒരു വീഡിയോയിൽ കാണാം. അപ്പോൾ വരലക്ഷ്മി ഇതൊരു വീഡിയോ ആണെന്ന് പറയുന്നുണ്ട്. ദുബായിലെ പ്രമുഖ മാളിലാണ് വരലക്ഷ്മിയും സംഘവും ഷോപ്പിംഗ് നടത്തിയത്.
undefined
തമിഴ്, തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖരെ വരലക്ഷ്മി ശരത്കുമാറും കുടുംബവും നേരിട്ട് ക്ഷണിച്ചിരുന്നു. അടുത്തിടെ രജനികാന്തിന്‍റെയും കമൽഹാസന്‍റെയും വീടുകളിൽ പോയി വിവാഹത്തിന് ക്ഷണിച്ച ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു.
നടി വരലക്ഷ്മി ശരത്‍കുമാര്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത മാര്‍ച്ച് ആദ്യമാണ് പുറത്ത് എത്തിയത്. മുംബൈ സ്വദേശിയായ നിക്കൊളായ് സച്ച്ദേവ് ആര്‍ട്ട് ഗ്യാലറി ഉടമയാണ്. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുംബൈയില്‍ നടന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
അതേ സമയം നിക്കൊളായ് സച്ച്ദേവിന്‍റെ രണ്ടാമത്തെ വിവാഹമാണിത്. സച്ചിദേവ് കവിത എന്ന മോഡലിനെ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ട്. 2010-ൽ മിസിസ് ഗ്ലാഡ്രാഗ്സ് പട്ടം നേടിയ മോഡലാണ് ഇവര്‍. 2007-ൽ കാലിഫോർണിയയിൽ നടന്ന മിസ് ഗ്ലോബ് 2011 മത്സരത്തിലും അവർ പങ്കെടുത്തിട്ടുണ്ടെന്നാണ് ഇന്ത്യ ഗ്ലിറ്റ്സിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. ഈ ബന്ധത്തിലെ 15 വയസുകാരി മകള്‍ ഇപ്പോള്‍ നിക്കോളായ് സച്ച്ദേവിനൊപ്പമാണ്.
ദർശന്‍റെ മാനേജരുടെ മരണം: ദുരൂഹത ആരോപിച്ച് ബന്ധുക്കൾ