ചൊവ്വാഴ്ച പുലർച്ചെ ഹിമാചൽ പ്രദേശിൽ വെച്ചായിരുന്നു വൈഭവി ഉപാധ്യായുടെ മരണം സംഭവിച്ച അപകടം നടന്നത്.
കുളു: നടി വൈഭവി ഉപാധ്യായയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊസീസ്. അപകട സമയത്ത് വൈഭവി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകടത്തിന് ശേഷം വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തലയ്ക്ക് അടിയേറ്റ് ഗുരുതരമായ പരിക്ക് പറ്റിയതാണ് മരണകാരണം എന്നാണ് പൊലീസ് വെളിപ്പെടുത്തല്‍.
ചൊവ്വാഴ്ച പുലർച്ചെ ഹിമാചൽ പ്രദേശിൽ വെച്ചായിരുന്നു വൈഭവി ഉപാധ്യായുടെ മരണം സംഭവിച്ച അപകടം നടന്നത്. വളവ് തിരിയുന്നതിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത് നടന്‍ ജെഡി മജീതിയയാണ് വൈഭവിയുടെ മരണം ലോകത്തെ അറിയിച്ചത്. ഹിമാചലില്‍ നിന്ന് വൈഭവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ടുവന്നു. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടന്നു.
undefined
വരുന്ന ഡിസംബറിൽ വൈഭവിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് പ്രതിശ്രുതവരന്‍റെയൊപ്പം ഹിമാചൽ പ്രദേശിലേക്ക് നടി യാത്രപോയത് എന്നാണ് ജെഡി മജീതിയ മാധ്യമങ്ങളോട് പറഞ്ഞത്. ഒരു ടേൺ എടുക്കുന്നതിനിടയിൽ കാർ ഒരു താഴ്‌വരയിലേക്ക് വീഴുകയായിരുന്നു. വൈഭവിയുടെ പ്രതിശ്രുത വരനും കാറിലുണ്ടായിരുന്നു. ഇയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് വിവരം.
ഇതിനിടെ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വൈഭവിയുടെ തല കാറിന്‍റെ ഒരു ഭാഗത്ത് ഇടിച്ച് ഗുരുതരമായ പരിക്ക് പറ്റിയതായും ഇത് മരണകാരണമായി എന്നുമാണ് കുളു പൊലീസ് സൂപ്രണ്ട് സാക്ഷി വർമ്മയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
"വൈഭവി വാഹനത്തിൽ നിന്ന് ജനാലയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചു, തലയ്ക്ക് പരിക്കേറ്റു, അത് മാരകമായി. അവളെ ബഞ്ചാർ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും. അവിടുത്തെ ഡോക്ടർമാർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു" എസ്പി കുളു പിടിഐയോട് പറഞ്ഞു.
“തിങ്കളാഴ്‌ച കുളുവിലെ ബഞ്ചാർ ഏരിയയിലെ സിധ്വാനിനടുത്തുള്ള കൊക്കയിലേക്ക് എസ്‌യുവി വീണാണ് ഉപാധ്യായ മരിച്ചത്. കാർ ഡ്രൈവർ കുത്തനെയുള്ള വളവ് വേഗത്തില്‍ തിരിക്കവെയാണ് അപകടമുണ്ടായതെന്നും അവർ പറഞ്ഞു. വൈഭവി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒന്നായിട്ട് ഒരു വർഷം; ഫോട്ടോയുമായി അമൃത സുരേഷും ഗോപി സുന്ദറും
ബാലകൃഷ്ണ ജൂനിയര്‍ എന്‍ടിആര്‍ പോര് മുറുകുന്നു: ജൂനിയര്‍ എന്‍ടിആറിനോട് 'നോ' പറഞ്ഞ് ബാലയ്യ