അണ്ഡം ശീതീകരിക്കാന്‍ വിവാഹത്തിന് മുന്‍പ് തന്നെ തീരുമാനിച്ചു രാം ചരണിന്‍റെ ഭാര്യ ഉപാസന

By Web Team  |  First Published May 15, 2023, 8:04 PM IST

വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ അണ്ഡം ശീതികരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചെന്നാണ് ഇപ്പോള്‍ ഉപാസന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 


മുംബൈ: ആര്‍ആര്‍ആര്‍ ചിത്രത്തിലൂടെ പാന്‍ ഇന്ത്യ താരമായി മാറിയ വ്യക്തിയാണ് രാം ചരണ്‍. രാം ചരണും ഭാര്യ  ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ എന്തുകൊണ്ട് ഇത്രനാള്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ എത്തിയെന്നാണ് ഉപാസന കാമിനേനി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. സംരംഭകയാണ് ഉപാസന കാമിനേനി. 

വിവാഹത്തിന് മുന്‍പ് തന്നെ തന്‍റെ അണ്ഡം ശീതീകരിക്കുന്നത് താനും രാം ചരണും തീരുമാനിച്ചെന്നാണ് ഇപ്പോള്‍ ഉപാസന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വിവാഹിതരായി കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പായി സാമ്പത്തികമായി സുരക്ഷിതരാകാൻ ആഗ്രഹിച്ചതിനാലാണ് അങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ്   ഉപാസന കാമിനേനി പറയുന്നത്. 

Latest Videos

“അണ്ഡം ശീതികരിക്കുക എന്ന തീരുമാനം ഞാനും റാമും ആദ്യമേ എത്തി. വിവിധ കാരണങ്ങളാൽ ആ സമയത്ത് ഞങ്ങള്‍ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്  ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.ഇപ്പോള്‍ ഞങ്ങൾ രണ്ടുപേരും സാമ്പത്തികമായി സുരക്ഷിതമാണ്. ഞങ്ങളുടെ വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിക്ക് ഇപ്പോള്‍ സുരക്ഷിതമായി ഭാവി നല്‍കാനും സാധിക്കും ”- മുപ്പത്തിമൂന്നുകാരിയായ ഉപാസന മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ താൻ അച്ഛനാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

ആ ദിവസങ്ങളില്‍ അത് മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും പങ്കാളിയാണ് ചെയ്യേണ്ടത്; അശ്വതി ശ്രീകാന്ത്

കുട്ടി സ്‌കൂളില്‍ പോവുമ്പോള്‍ കളിയാക്കുമെന്ന് കുറേ പേര്‍ പറഞ്ഞു; തീരുമാനത്തില്‍ എത്തി ദേവികയും വിജയ് മാധവും

click me!