'അവളുടെ മനസിലുള്ള അയ്യപ്പസ്വാമി': ഹൃദയഹാരിയായ സംഭവം പങ്കുവച്ച് ഉണ്ണിമുകുന്ദന്‍

By Web Team  |  First Published Aug 14, 2023, 6:16 PM IST

 കഴിഞ്ഞ വര്‍ഷത്തെ ഈ ഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ  ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉമ രാജീവ് എന്ന അമ്മ പങ്കുവച്ച പോസ്റ്റാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. 


കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ വലിയ ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. തീയറ്ററില്‍ 100 കോടി കളക്ഷന്‍ നേടിയ ചിത്രം എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഈ ഹിറ്റ് ചിത്രവുമായി ബന്ധപ്പെട്ട ഹൃദയഹാരിയായ  ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുനന്ദന്‍. ഉമ രാജീവ് എന്ന അമ്മ പങ്കുവച്ച പോസ്റ്റാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. 

പോസ്റ്റ് ഇങ്ങനെയാണ്

Latest Videos

ഇന്നലെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്. എന്‍റെ മകള്‍ക്ക് ഓട്ടം എന്ന അവസ്ഥയുണ്ട്. ഇപ്പോള്‍ അവള്‍ അതില്‍ നിന്നും ഏകദേശം പുറത്തുവന്നിരിക്കുന്നു. അവള്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി. ഇന്ന് രാവിലെ ഞാന്‍ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും. എന്‍റെ അനഘ ആദ്യമായി തിയറ്ററില്‍ വന്നിരുന്ന കണ്ട സിനിമ മാളികപ്പുറമാണ്. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യാമോ. ഉണ്ണി മുകുന്ദന്‍ ഇത് കാണാന്‍ ഇടയായാല്‍ എന്‍റെ കുഞ്ഞിന് കിട്ടുന്ന വലിയ സമ്മാനമാകും അത്. 

ഈ പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഈ കുറിപ്പ് പങ്കിട്ടതിന് ഉണ്ണി മുകുന്ദനെ അഭിനന്ദിക്കുന്നത്. 

'മാളികപ്പുറമാണ്' ഉണ്ണിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.വിഷ്‍ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് ചിത്രത്തിന്റെ അവതരണം മമ്മൂട്ടിയായിരുന്നു. ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്‍ജി പണിക്കര്‍, ആല്‍ഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീിജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയറാ'ണ്. വിഷ്‍ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധാനം. ഒരു  ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിൻ സുജാതനുമാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ നിര്‍മാണം ലിറ്റില്‍ ബിഗ് ഫിലിംസും എം ഇന്‍ഫോടെയ്ന്‍‍മെന്‍റുമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഈ സിനിമ 'ഗന്ധര്‍വ്വ ജൂനിയര്‍' ഫാന്റസിയും ഹാസ്യവും കലര്‍ന്നതാണ്. സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

"ആ പെണ്‍കുട്ടിയുടെ വ്യക്തിത്വവും, സ്വകാര്യതയും നശിപ്പിക്കരുത്": രൂക്ഷമായി പ്രതികരിച്ച് വിശാല്‍

ഭോല ശങ്കര്‍ ഫ്ലോപ്പിലേക്ക്: അനിയത്തിയായി കീര്‍ത്തിക്ക് രാശിയില്ലെന്ന് ചര്‍ച്ച.!

Asianet News Live
 

click me!