ഒരു അഭിമുഖത്തിലാണ് ചിത്രത്തിലെ നായികയായ മഹിമ നമ്പ്യാരെ ഏഴു വര്‍ഷത്തോളം താന്‍ വാട്ട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയത്.
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്' തീയറ്ററിലേക്ക് എത്താന്‍ പോവുകയാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ ചിത്രമായിരിക്കും 'ജയ് ഗണേഷ്' എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസായി ചിത്രം എത്തും.
ഇപ്പോള്‍ ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിടയിലാണ് ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദന്‍. ഇത്തരം ഒരു അഭിമുഖത്തിലാണ് ചിത്രത്തിലെ നായികയായ മഹിമ നമ്പ്യാരെ ഏഴു വര്‍ഷത്തോളം താന്‍ വാട്ട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയത്. മുന്‍പ് ഒരു ദേഷ്യത്തിന് ബ്ലോക്ക് ചെയ്തതാണ്. പിന്നീട് അണ്‍ബ്ലോക്ക് ചെയ്യാന്‍ മറന്നു. പിന്നീട് ഒന്നിച്ച് ചിത്രം ചെയ്യാം എന്ന് മെസേജ് അയച്ചുവെന്ന് ഉണ്ണി പറഞ്ഞു.
undefined
ഇപ്പോള്‍ എന്താണ് ആ ബ്ലോക്കിന് കാരണം എന്നാണ് മഹിമ പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് കോള്‍ഡിന്റെ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം പങ്കുവെക്കുന്നത്. ആദ്യമായി മഹിമയും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ച ചിത്രം മാസ്റ്റര്‍ പീസ് ആയിരുന്നു. ചിത്രത്തിലെ വില്ലന്‍ വേഷമായിരുന്നു ഉണ്ണി മുകുന്ദന്. ഉണ്ണി ആ ചിത്രത്തില്‍ മഹിമയോട് കൂടുതല്‍ ഒന്നും സംസാരിച്ചില്ല പേര് മാത്രമാണ് ചോദിച്ചത്.
മഹിമയും ഉണ്ണി മുകുന്ദനും ഡോഗ് ലൌവേര്‍സ് ആയിരുന്നു. അതിനാല്‍ മഹിമയുടെ നായകളെ നോക്കുന്ന ട്രെയിനര്‍ ഉണ്ണിയുടെ കയ്യില്‍ ഒരു പ്രത്യേക ബ്രീഡുണ്ട് അത് കൊടുക്കുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു. ഇത് ചോദിക്കാന്‍ മഹിമയുടെ കൈയ്യില്‍ ഉണ്ണിയുടെ നമ്പര്‍ ഇല്ലായിരുന്നു.
അതിനാല്‍ പ്രമുഖ സിനിമ രചിതാവ് ഉദയകൃഷ്ണയുടെ കൈയ്യില്‍ നിന്നാണ് നമ്പര്‍ വാങ്ങിയത്.മഹിമയ്ക്ക് സിനിമയിലെ ഗോഡ് ഫാദര്‍ പോലെയാണ് ഉദയകൃഷ്ണ. ചിലപ്പോള്‍ ആ സ്വതന്ത്ര്യത്തില്‍ തന്നെ ഉദയന്‍ എന്നും മഹിമ വിളിക്കുമായിരുന്നു. പിന്നീട് ഉദയന്‍റെ കൈയ്യില്‍ നിന്നും ലഭിച്ച നമ്പറില്‍ ഉണ്ണി മുകുന്ദന് മെസേജ് അയച്ചു.
ഈ വോയ്സ് മെസേജില്‍ ഒന്ന് രണ്ടു തവണ 'ഉദയന്‍' എന്ന് പറഞ്ഞു. രണ്ടാമത്തെ മെസേജ് അയക്കും മുന്‍പേ തന്നെ മഹിമയെ ഉണ്ണി മുകുന്ദന്‍ ബ്ലോക് ചെയ്തു. പിന്നീട് ഉദയനാണ് കാര്യം വ്യക്തമാക്കിയത്. ഉദയ കൃഷ്ണയെ ഉദയന്‍ എന്ന് വിളിച്ചതോടെ മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ഉണ്ണി ബ്ലോക് ചെയ്തത്. പിന്നീട് 'ജയ് ഗണേഷ്' തുടങ്ങുന്ന വേളയിലാണ് ബ്ലോക്ക് മാറ്റിയത് എന്നും മഹിമ പറഞ്ഞു.