ദുബായിൽ നടക്കാനിരിക്കുന്ന കാർ റേസിൽ പങ്കെടുക്കുന്ന അജിത് കുമാറിന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ആശംസ അറിയിച്ചു. പക്ഷെ അത് രാഷ്ട്രീയ വിവാദമായി.
ചെന്നൈ: സിനിമയ്ക്ക് പുറത്ത് തമിഴ് സൂപ്പര്‍താരം അജിത് കുമാറിന് കാർ റേസിംഗിനോടുള്ള താല്‍പ്പര്യം എല്ലാവര്‍ക്കും അറിയം. വലിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ റൈസിംഗ് ടീമുമായി വീണ്ടും കാർ റേസിംഗില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ അജിത് കുമാർ തന്‍റെ ടീമിനൊപ്പം ദുബായിൽ നടക്കാനിരിക്കുന്ന കാർ റേസിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്. ഈ റേസിംഗ് മത്സരത്തിന്‍റെ പരിശീലനത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ് താരവും ടീമും.
കഴിഞ്ഞ ദിവസം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ അജിത്തിന് ആശംസകൾ അറിയിച്ചു. “പ്രശസ്ത ദുബായ് റേസില്‍ പങ്കെടുക്കാൻ പോകുന്ന നടനും സുഹൃത്തുമായ അജിത് കുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. 'അജിത് കുമാർ റേസിംഗ്' യൂണിറ്റിന്‍റെ കാർ, ഹെൽമെറ്റ് എന്നിവയിൽ ഞങ്ങളുടെ തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (SDAT) ലോഗോ പ്രദർശിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്" പോസ്റ്റിന്‍റെ ആദ്യഭാഗത്ത് ഉദയനിധി പറഞ്ഞു.
undefined
"ആഗോളതലത്തിൽ തമിഴ് നാടിനെ പ്രതിനിധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അജിത്തിന് തമിഴ്‌നാട് കായിക വികസന വകുപ്പിന്‍റെ പേരിൽ നന്ദി അറിയിക്കുന്നു. കൂടാതെ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിൽ ദ്രാവിഡ മോഡൽ സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികൾക്കും ഫോർമുല 4 ചെന്നൈ റേസിംഗ് സ്ട്രീറ്റ് സർക്യൂട്ട് പോലുള്ള പദ്ധതികള്‍ക്കും അജിത്ത് പിന്തുണ നൽകിയതിന് ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു" പിന്നീട് ഉദയനിധി തുടര്‍ന്നു.
കായികരംഗത്ത് ആഗോളതലത്തിൽ തമിഴ്നാടിനെ ഉയർത്താൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കാർ റേസിൽ വിജയിച്ച് തമിഴ്നാടിന് അഭിമാനം പകർന്നതിന് ആശംസകൾ, എന്നാണ് ഉദയനിധി തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഈ പോസ്റ്റ് വൈറലായതോടെ വിജയ്‌യെ എതിർക്കുന്നതിന്‍റെ ഭാഗമാണോ ഉദയനിധി അജിത്തിനെ പിന്തുണയ്ക്കുന്നത് എന്ന ചോദ്യവുമായി ചില നെറ്റിസൺസ് രംഗത്ത് എത്തി. കൂടാതെ, അജിത്തിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമമുണ്ടോ എന്ന് പോസ്റ്റിലെ 'ദ്രാവിഡ മോഡല്‍' എന്ന വാക്ക് അടക്കം ഉദ്ധരിച്ച് ചിലര്‍ ചോദിച്ചു.
അടുത്തിടെ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ നടൻ വിജയ് ഭരണകക്ഷിയായ ഡിഎംകെയെ പരസ്യമായി രാഷ്ട്രീയ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അജിത്തിന് പിന്തുണ അറിയിച്ചും ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ പരാമര്‍ശമുള്ള അജിത്തിനെ അഭിനന്ദിച്ച പോസ്റ്റ് ചര്‍ച്ചയാകുന്നത്.
പ്രതിഫലത്തില്‍ ഒന്നാമനോ?, അവസാന ചിത്രത്തിന് എത്രയാണ് വിജയ്‍ക്ക് പ്രതിഫലം?, തുക ഞെട്ടിക്കുന്നത്