ഇൻസ്റ്റഗ്രാമിൽ സജീവമായുള്ള സോന ഇടയ്ക്കിടയ്ക്ക് കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും സീരിയൽ ലൊക്കേഷനുകളിലെ ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
കുങ്കുമപ്പൂവിലെ കാർത്തുവും വാനമ്പാടിയിൽ തംബുരുമോളും ഒക്കെയായി ശ്രദ്ധ നേടിയ താരമാണ് സോന ജെലീന. ചുരുണ്ട മുടിക്കാരിയായി നുണക്കുഴി കവിളുകളുമായി കുസൃതി നിറഞ്ഞ വർത്തമാനങ്ങളുമായി കുടുംബ സദസുകളുടെ പ്രിയങ്കരയായിട്ടുണ്ട് ഇതിനകം സോന. ഇൻസ്റ്റഗ്രാമിൽ സജീവമായുള്ള സോന ഇടയ്ക്കിടയ്ക്ക് കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങളും സീരിയൽ ലൊക്കേഷനുകളിലെ ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കുറച്ച് ചിത്രങ്ങൾ പങ്കുവെക്കുകയാണ് സോന. അധികം മേക്കപ്പൊ ഫാഷനോ ഒന്നുമില്ലാതെ വളരെ സിംപിൾ ലുക്കിലുള്ളതാണ് ചിത്രങ്ങൾ. ചോദ്യങ്ങളും കമന്റുകളും സ്വാഗതം ചെയ്യുന്നുവെന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ. കുറച്ച് സീരിയസ് ആണല്ലോയെന്ന് ഒരാൾ ചോദിക്കുമ്പോൾ ആണോ എന്നായിരുന്നു സോനയുടെ മറുപടി. എന്നാൽ ഒരു കുഴപ്പവുമില്ല, ആക്ടിവ് ആയേ ഉള്ളു എന്ന് മറ്റൊരാളുടെ കമന്റ്.
undefined
ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിലാണ് സോന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പാറുക്കുട്ടിയായി മുഴുവൻ സമയവും കാണാൻ ആഗ്രമുണ്ടെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കോവളത്തുകാരായ പ്രസന്ന - സുകു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് സോന. രണ്ട് ആൺ മക്കൾ ഉണ്ടായ ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് ഇവർക്ക് സോനയുണ്ടായത്. നാലര വയസ് മുതലാണ് സോന അഭിനയരംഗത്ത് സജീവമായി തുടങ്ങിയത്. കുങ്കുമപ്പൂവായിരുന്നു ആദ്യമായി അഭിനയിച്ച സീരിയൽ. പിന്നീട് വാനമ്പാടിയിൽ തംബുരുമോൾ എന്ന കഥാപാത്രമായാണ് ഏറെ ശ്രദ്ധ നേടിയത്.
കുങ്കുമപ്പൂവ് കഴിഞ്ഞ ശേഷം ഒരു തമിഴ് സിനിമയിലും ഒരു മലയാള സിനിമയിലും അഭിനയിച്ചു ഈ മിടുക്കി. അന്ന് തൊട്ട് ഇന്നോളം കേരളക്കരയുടെ സ്വന്തം തംബുരുമോളാണ് സോന. ഷൂട്ടിങ്ങിൽ ആണെങ്കിലും ഡബ്ബിങ്ങിൽ ആണെങ്കിലും തനിയെ എല്ലാം വളരെ ഭംഗിയായി തന്നെ ചെയ്യും. ഒന്നിനും പിറകെ നടക്കേണ്ട കാര്യമില്ല. ഇത് വരെയും അവൾ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല എന്നുമായിരുന്നു സോനയെ കുറിച്ച് അന്ന് അമ്മയുടെ വാക്കുകൾ.
മഞ്ജുവിന് ഇതെന്തുപറ്റി! മേക്കോവറിൽ ആകെ ഒരു മാറ്റം; മുൻ കാലങ്ങളിൽ കാണാത്ത പുതുമയെന്ന് ആരാധകരും