1973-ൽ പുറത്തിറങ്ങിയ "ബനാർസി തഗ്" എന്ന ചിത്രത്തിന് വേണ്ടി നൂർ ജഹാൻ അവതരിപ്പിച്ച "ബഡോ ബാഡി" എന്ന ഗാനത്തിന്‍റെ കവര്‍ പതിപ്പായിരുന്നു ചാഹത് ഫത്തേ അലി ഖാന്‍ അവതരിപ്പിച്ചത്.
കറാച്ചി: വൈറലായ പാകിസ്ഥാന്‍ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന് വന്‍ തിരിച്ചടി. ഇദ്ദേഹത്തിന്‍റെ വൈറലായ ഗാനം ‘ബഡോ ബാഡി’ യുട്യൂബ് നീക്കം ചെയ്തു. ഇതിഹാസ ഗായിക നൂർ ജെഹാന്‍റെ ക്ലാസിക് ട്രാക്കിന്‍റെ കവർ ആയ ഈ ഗാനം വളരെയധികം ജനപ്രീതി നേടിയിരുന്നു. ഒരു മാസത്തിനുള്ളിൽ 28 ദശലക്ഷത്തിലധികം വ്യൂ ഈ ഗാനം നേടിയിരുന്നു. പകർപ്പവകാശ ലംഘന പ്രശ്‌നത്തിലാണ് ഗാനം നീക്കം ചെയ്തത് എന്നാണ് വിവരം.
1973-ൽ പുറത്തിറങ്ങിയ "ബനാർസി തഗ്" എന്ന ചിത്രത്തിന് വേണ്ടി നൂർ ജഹാൻ അവതരിപ്പിച്ച "ബഡോ ബാഡി" എന്ന ഗാനത്തിന്‍റെ കവര്‍ പതിപ്പായിരുന്നു ചാഹത് ഫത്തേ അലി ഖാന്‍ അവതരിപ്പിച്ചത്. ഏപ്രിലിൽ ചാഹത് വൈറൽ ഗാനം യൂട്യൂബില്‍ എത്തിയതിന് പിന്നാലെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിലുടനീളം ഗാനം വൈറലായിരുന്നു.
2020 ലെ കൊവിഡ് സമയത്ത് ചാഹത് ഫത്തേ അലി ഖാൻ പാകിസ്ഥാനിൽ അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ നിരവധി മീമുകള്‍ക്ക് കാരണമായിരുന്നു. "ജാനി കി ഷാ", "പബ്ലിക് ഡിമാൻഡ് വിത്ത് മൊഹ്‌സിൻ അബ്ബാസ് ഹൈദർ", "ഹോണസ്റ്റ് അവർ" പോഡ്‌കാസ്റ്റ് തുടങ്ങിയ വിവിധ ടോക്ക് ഷോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. 2023-ലെ ഐപിപിഎ അവാർഡുകളിലേക്കും അദ്ദേഹത്തിന് ക്ഷണം ലഭിച്ചു.
ਪਾਕਿਸਤਾਨੀ ਨੂਰਜਹਾਂ ਦਾ ਗਾਣਾ Bado Badi • पाकिस्तानी नूरजहाँ का bado badi गाना • Pakistani old vs new bado badi song 😄😄 funny and full comedy 🤣🤣 Pakistanis 😀😀 pic.twitter.com/c3sgyqHHwx
— KhatriKshatri Kingdom (@KhatriKKingdom)അടുത്തിടെ ഒരു അഭിമുഖത്തിൽ, താൻ ഇപ്പോൾ പാകിസ്ഥാനില്‍ ഉടനീളം പരിപാടികള്‍ ചെയ്യുന്നുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ചാഹത്ത് ഒരു മുന്‍ ക്രിക്കറ്റ് കളിക്കാരനായിരുന്നു. 1983-84 സീസണിൽ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ലാഹോറിനെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
'പാരകളുണ്ടോ? സുരേഷ് ഒരു സോപ്പാണോ?': അന്ന് സുരേഷ് ഗോപിയുടെ ഉത്തരങ്ങള്‍, ആദ്യത്തെ അഭിമുഖം വൈറല്‍
'ആ പയ്യനാണ്, ആവേശം പയ്യനെന്ന് ഞാന്‍ അറിഞ്ഞില്ല': തുറന്നു പറഞ്ഞ് സത്യരാജ്