ഒറ്റ ഇന്ത്യന്‍ താരത്തെ മാത്രമേ ഇന്‍സ്റ്റഗ്രാം തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂവെന്ന് അറിയാമോ. അത് ഷാരൂഖ് ഖാനോ, അമിതാബ് ബച്ചനോ, ഐശ്വര്യ റായിയോ, ദീപികയോ അല്ല.
മുംബൈ: ഇക്കാലത്ത് സിനിമ താരങ്ങളുടെ പ്രശസ്തി അളക്കുന്നതിന് പല മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് അവരുടെ സോഷ്യല്‍ മീഡിയ സാന്നിധ്യമാണ്. പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍. ഇന്‍സ്റ്റഗ്രാമില്‍ എത്ര പേര്‍ ഫോളോ ചെയ്യുന്നു എന്നത് വന്‍ താരങ്ങളുടെ പ്രശസ്തിയുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ ലിസ്റ്റില്‍ തന്നെ എത്ര മിന്നും താരങ്ങള്‍ ഉണ്ടെന്നതും. എന്നാല്‍ ഒറ്റ ഇന്ത്യന്‍ താരത്തെ മാത്രമേ ഇന്‍സ്റ്റഗ്രാം തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂവെന്ന് അറിയാമോ. അത് ഷാരൂഖ് ഖാനോ, അമിതാബ് ബച്ചനോ, ഐശ്വര്യ റായിയോ, ദീപികയോ അല്ല.
സാം ബഹാദൂർ, ഡങ്കി എന്നീ ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന ബോളിവുഡ് താരം വിക്കി കൗശലാണ് ആ താരം. സോഷ്യൽ മീഡിയ ഭീമനായ ഇൻസ്റ്റാഗ്രാം പിന്തുടരുന്ന ആദ്യ ബോളിവുഡ് നടനായി മാറിയിരിക്കുകയാണ് വിക്കി കൗശൽ. ഞായറാഴ്ചയാണ് ഇത്തരത്തില്‍ വാർത്ത പ്രത്യക്ഷപ്പെട്ടത്.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതൽ പിന്തുടരുന്ന അക്കൗണ്ടാണ് 665 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം പേജ്. എന്നാൽ ഈ പേജ് 81 അക്കൗണ്ടുകൾ മാത്രമാണ് ഫോളോ ചെയ്യുന്നത്. അവയിലൊന്ന് ഇപ്പോൾ വിക്കി കൗശലിന്റെതാണ്. ഇതൊരു വലിയ കാര്യമായാണ് ബോളിവുഡില്‍ അവതരിപ്പിക്കപ്പെട്ടത്.
വൈറൽ ഭയാനി എന്ന പാപ്പരാസി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വാർത്ത ആദ്യം വന്നത്. പിന്നാലെ നെറ്റിസൺസ് അതേക്കുറിച്ചുള്ള അവരുടെ കമന്‍റുകള്‍ ഈ പോസ്റ്റിന് അടിയില്‍ ഇട്ടിരിക്കുകയാണ്. പലരും ഈ നേട്ടത്തിന് വിക്കിയെ അനുമോദിക്കുകയാണ്. 16.7 മില്ല്യണ്‍ ഫോളോവേര്‍സാണ് വിക്കിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
അതേ സമയം 2023 വിക്കിയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിക്കിയുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസും ഷാരൂഖ് ഖാൻ ചിത്രവുമായ ഡങ്കി ബോക്സോഫീസിൽ കുതിക്കുകയാണ്. അദ്ദേഹത്തിന്റെ മുൻ പ്രോജക്റ്റായ സാം ബഹാദൂറിൽ ഇന്ത്യയുടെ സൈനിക ഇതിഹാസം ഫീൽഡ് മാർഷൽ സാം മനേക്ഷയെയാണ് വിക്കി അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരിൽ നിന്നും ചലച്ചിത്ര നിരൂപകരിൽ നിന്നും കൈയ്യടി നേടി.
ട്രിപ്റ്റി ദിമ്രി, ഫാത്തിമ സന ഷെയ്ഖ് എന്നിവർക്കൊപ്പം മേരെ മെഹബൂബ് മേരെ സനം എന്ന ചിത്രത്തിലാണ് വിക്കി അഭിനയിച്ചു വരുന്നത്. ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ ബിഗ് സ്‌ക്രീനുകളിൽ എത്തും.
മോഹന്‍ലാലിന് മുന്നില്‍ പകച്ചോ സലാര്‍: രണ്ടാം ദിനത്തില്‍ കേരളത്തിലെ ബോക്സോഫീസില്‍ സംഭവിച്ചത്.!