സമ്മാനം നിരസിച്ചാണ് ഇവർ വേദി വിട്ടത്. തങ്ങളെ കോമാളിയാക്കിയെന്നും പിന്നീടവർ ആരോപിച്ചു.
തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് സ്വാസിക. സീരിയലിന് പുറമേ സൂപ്പർ അമ്മയും മകളുമെന്ന റിയാലിറ്റി ഷോയുടെ അവതാരിക കൂടിയായിരുന്നു താരം. റിയാലിറ്റി ഷോ ഫൈനലിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടിയിപ്പോൾ. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് സ്വാസിക മൈൽസ്റ്റോൺ മേക്കേർസിൽ സംസാരിച്ചത്.
ഫൈനലിൽ ഫസ്റ്റ് പ്രൈസ് സമ്മാനം കിട്ടാത്തതിനെ തുടർന്ന് ശൈത്യ സന്തോഷും അമ്മ ഷീന സന്തോഷും ഇറങ്ങിപ്പോയി. ഫൈനലിൽ അഞ്ചാം സ്ഥാനമാണ് ഇവർക്ക് കിട്ടിയത്. സമ്മാനം നിരസിച്ചാണ് ഇവർ വേദി വിട്ടത്. തങ്ങളെ കോമാളിയാക്കിയെന്നും പിന്നീടവർ ആരോപിച്ചു.
undefined
ഇതേക്കുറിച്ചാണ് നടി സംസാരിക്കുന്നത്. "നമ്മളും യൂത്ത് ഫെസ്റ്റിവലിനൊക്കെ പങ്കെടുത്തതാണ്. അങ്ങോട്ട് കുറേ പൈസയൊക്കെ പോകും. സബ് ജില്ലയിലും റെവന്യൂവിലും നന്നായി കളിച്ചാലും സ്റ്റേറ്റ്സിൽ കളിക്കുമ്പോൾ കിട്ടില്ല. എന്ന് വെച്ചിട്ട് കിട്ടുന്ന സെക്കന്റ് പ്രൈസ് വേണ്ടെന്ന് വെച്ച് ഫസ്റ്റ് കിട്ടയവരെ കുറ്റം പറയുന്നതുമല്ല ശരി. ഇവർക്കെന്താണ് മനസിലാകാത്തത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല".
ഏതൊരു റിയാലിറ്റി ഷോയിലും ഫിനാലെയിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്ന് നോക്കിയാണ് ഫസ്റ്റ് പ്രൈസ് കൊടുക്കുന്നത്. ഫിനാലെ റൗണ്ടിൽ അവർക്ക് ലഭിച്ച മാർക്ക് കുറവാണ്. ഞാനടക്കമുള്ളവർ അവരെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരെ കണ്ട് പഠിക്കണമെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ടുണ്ട്. എന്ത് ടാസ്ക് കൊടുത്താലും ചെയ്യും. ഇവർ ജയിക്കുമെന്ന് എനിക്കും പ്രതീക്ഷയുണ്ടായിരുന്നു. ഫൈനലിൽ അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ടെന്നും സ്വാസിക പറയുന്നു. ഒരുവർഷം ആ സ്റ്റേജ് തൊട്ട് തൊഴുത് ഡാൻസ് ചെയ്തു.
ആ അമ്മയുടെ അരങ്ങേറ്റം ആ സ്റ്റേജിലാണ് നടന്നത്. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ആ സ്റ്റേജിലുണ്ടായി. അവരുടെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിച്ചു. ഒത്തിരി നല്ല ഓർമകൾ സമ്മാനിച്ച സ്റ്റേജാണെന്ന് അഞ്ച് മിനുട്ട് മുമ്പ് പറഞ്ഞതാണ്. അഞ്ചാമത്തെ സ്ഥാനം കിട്ടിയപ്പോൾ ഇതേ ആൾ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഒരു കലാകാരനും കലാകാരിയും അത് ചെയ്യാൻ പാടില്ലാത്തതാണ്"- സ്വാസിക പറയുന്നു.
പണ്ട് ഇത്ര നിഷ്കളങ്കയും സുന്ദരിയുമായിരുന്നോ? കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ