'ഫാമിലി എക്സ്പാൻഡ് ചെയ്യാൻ പ്ലാൻ ഉണ്ട്', കുക്കുവിൻറെ ചോദ്യത്തിന് മറുപടി നൽകി ആലീസ്

By Web Team  |  First Published Feb 6, 2024, 2:46 PM IST

ഫാമിലി എക്സ്പാൻഡ് ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് സജിനും ആലീസും പറയുന്നു. ഇതുവരെ ഓരോ ഷൂട്ടിങ്ങും കാര്യങ്ങളുമായി തിരക്കിലായിരുന്നു, ഇപ്പോൾ അതെല്ലാം കുറഞ്ഞ് വരുന്നുണ്ട്.


കൊച്ചി: കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആലീസ് ക്രിസ്റ്റി. ടെലിവിഷന്‍ പരമ്പരകൡലൂടെയാണ് ആലീസ് ക്രിസ്റ്റി ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലും സാന്നിധ്യമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ആലീസ് ക്രിസ്റ്റി. ആലീസിന്റെ യൂട്യൂബ് ചാനലിന് ഒരുപാട് ആരാധകരുണ്ട്. യൂട്യൂബ് ചാനലിലൂടെയാണ് ആലീസ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. താരത്തിന്റെ ചാനലില്‍ പങ്കുവെക്കുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ആലീസിന്റെ ചാനലിലൂടെയാണ് ഭര്‍ത്താവ് സജിനെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ആലീസും സജിനും.

ഇപ്പോഴിതാ, ആലീസും സജിനും കുക്കുവും ഒന്നിച്ചുള്ള ചോദ്യോത്തരവേള വൈറലായി മാറുകയാണ്. കുക്കുവാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഇവർ മൂവരും ഒന്നിച്ച് ആയതുകൊണ്ട് തന്നെ വളരെ തമാശ രീതിയിലാണ് വീഡിയോ മുന്നോട്ട് പോകുന്നത്. കപ്പിൾ ചോദ്യങ്ങളാണ് കൂടുതലായും കുക്കു ചോദിക്കുന്നത്. രണ്ട് പേരും ഒന്നിച്ച് നിന്ന് നേരിട്ട വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുട്യൂബ് ചാനൽ പോയതായിരുന്നു ആലീസിൻറെ മറുപടി. അത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അടുത്തിടെ ഫേസ്ബുക്കും ഹാക്ക് ചെയ്യപ്പെട്ടതായും ആലീസ് മറുപടി നൽകുന്നുണ്ട്.

Latest Videos

ഏതെങ്കിലും ഒരു വിഷയത്തിൽ ആര് തീരുമാനമെടുക്കും എന്നതായിരുന്നു കുക്കുവിൻറെ ആടുത്ത ചോദ്യം. അത് വിഷയത്തെ ആശ്രയിച്ചിരിക്കുമെന്നും ആ ഒരു കാര്യത്തിൽ കൂടുതൽ അറിവ് ആർക്കാണോ അതിലായിരിക്കും അവസാനം എത്തുന്നതെന്ന് ഇരുവരും പറയുന്നു. ഒന്നും അറിയില്ലെങ്കിലും അതിന് വേണ്ടി തർക്കിക്കുമെന്നും ആലീസ് പറയുന്നുണ്ട്.

ഫാമിലി എക്സ്പാൻഡ് ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് സജിനും ആലീസും പറയുന്നു. ഇതുവരെ ഓരോ ഷൂട്ടിങ്ങും കാര്യങ്ങളുമായി തിരക്കിലായിരുന്നു, ഇപ്പോൾ അതെല്ലാം കുറഞ്ഞ് വരുന്നുണ്ട്. പിന്നാലെ തന്നെയൊരു നല്ല വാർത്ത പ്രതീക്ഷിക്കാമെന്നും ആലീസും സജിനും കൂട്ടിച്ചേർക്കുന്നുണ്ട്.

ചേരാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല; ഉദ്ദേശിച്ചത് ബാലയെയാണോ, കുറിപ്പ് വൈറല്‍

ആരാടാ പറഞ്ഞത് ഇവര്‍ പിരിയുന്നതെന്ന്; ആ മനോഹര ചിത്രത്തിന് അടിയില്‍ രോഷത്തോടെ ആരാധകര്‍.!

click me!