'ഏറ്റവും സുന്ദരമായ നിമിഷം', വയറിനുള്ളിലെ കുഞ്ഞിൻറെ അനക്കം പങ്കുവെച്ച് ജിസ്മി

By Web Team  |  First Published Feb 9, 2024, 3:04 PM IST

ഇപ്പോഴിതാ, ജിസ്മി പങ്കുവെക്കുന്ന ഏറ്റവും പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എട്ടാമ മാസത്തിലേക്ക് കടന്നതോടെ കുഞ്ഞ് വയറ്റിൽ കിടന്ന് നന്നായി അനങ്ങുണ്ടെന്ന് പറയുകയാണ് ജിസ്മി. 


കൊച്ചി: സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയെടുക്കന്ന വില്ലത്തി കഥാപാത്രങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ജിസ്മി. ഹിറ്റ് പരമ്പരകളായ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കാര്‍ത്തിക ദീപം, എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്മി വില്ലത്തിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലൂടെ കടന്നു പോവുകയാണ് നടിയിപ്പോൾ. അമ്മയാകുന്നതിൻറെ ത്രില്ലിലാണ് താരം. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിശേഷവും ആരാധകർക്കായി താരം പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ, ജിസ്മി പങ്കുവെക്കുന്ന ഏറ്റവും പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എട്ടാമ മാസത്തിലേക്ക് കടന്നതോടെ കുഞ്ഞ് വയറ്റിൽ കിടന്ന് നന്നായി അനങ്ങുണ്ടെന്ന് പറയുകയാണ് ജിസ്മി. കുഞ്ഞ് ഗർഭപാത്രത്തിൽ കിടന്ന് ഡാൻസ് ചെയ്യുന്നുവെന്നാണ് നടി പറയുന്നത്. കുഞ്ഞ് അനങ്ങുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും സുന്ദരമായ നിമിഷം എന്നാണ് ആരാധകരുടെ കമൻറ്.

Latest Videos

പ്രസവത്തോട് അടുത്തെങ്കിലും അഭിനയത്തിൽ നിന്ന് താരം പിന്മാറിയിട്ടില്ല. സോഷ്യൽ മീഡിയയിലും നിരന്തരം ഡാൻസ് റീൽസ് പങ്കുവെച്ച് താരം എത്താറുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂവിൻറെ സെറ്റിൽ നിന്നും അടുത്തിടെ ശാലു മേനോനൊപ്പം ജിസ്മി പങ്കുവെച്ച ക്ലാസി്കൽ ഡാൻസും ഏറെ വൈറലായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ജിസ്മി രണ്ടാമതും വിവാഹിതയാവുന്നത്. ഭര്‍ത്താവ് മിഥുന്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് നടി വീണ്ടും വിവാഹിതയായെന്ന കാര്യം പുറം ലോകം അറിയുന്നത്. പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. നിലവിളക്ക്, കാര്‍ത്തികദീപം, ഭാഗ്യദേവത, സ്ത്രീധനം, ഭാര്യ തുടങ്ങിയ നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ വേഷത്തിലെത്തിയിട്ടാണ് ജിസ്മി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

'ഭാവന സ്റ്റുഡിയോസ് പ്രേമലു നിർമിക്കാൻ ഒരേയൊരു കാരണമേയുള്ളൂ'; വെളിപ്പെടുത്തി ദിലീഷ് പോത്തൻ

വസ്ത്രധാരണത്തിന്‍റെ പേരില്‍ വരുന്ന അധിക്ഷേപങ്ങള്‍ എങ്ങനെ നേരിടുന്നു: ബോള്‍ഡ് മറുപടിയുമായി മീനാക്ഷി.!

tags
click me!