ടിനിയെ ട്രോളി സംവിധായന്‍ എംഎ നിഷാദും പോസ്റ്റ് ഇട്ടിരിക്കുകയാണ്.
കൊച്ചി: ഒരു സ്വകാര്യ മാധ്യമത്തിന്‍റെ അവാര്‍ഡ് നിശയില്‍ നടന്‍ ടിനി ടോമും സംഘവും കളിച്ച സ്‌കിറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഏറെ ട്രോളുകളാണ് മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭ്രമയുഗം അടിസ്ഥാനമാക്കിയെടുത്ത സ്കിറ്റിന് ലഭിക്കുന്നത്. ഈ സ്കിറ്റില്‍ കൊടുമണ്‍ പോറ്റിയായി എത്തിയത് നടന്‍ ടിനി ടോം ആയിരുന്നു. താരത്തിന്റെ അനുകരണം വികലമായിരുന്നുവെന്നാണ് ട്രോളുന്നവരും പറയുന്നത്.
മമ്മൂട്ടി വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് സ്കിറ്റ് അവതരിപ്പിക്കപ്പെട്ടത് എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. അതില്‍ മമ്മൂട്ടി ഒട്ടും സന്തോഷത്തില്‍ അല്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നു. എന്നാല്‍ ഇതൊരു സ്പൂഫല്ലെ, കോമഡി സ്കിറ്റ് അല്ലെ അതിനാല്‍ തന്നെ ഇത് കാര്യമായി എടുക്കേണ്ടതാണോ എന്നാണ് പലരും എതിര്‍വാദം ഉന്നയിക്കുന്നത്.
ഇപ്പോഴിതാ ടിനിയെ ട്രോളി സംവിധായന്‍ എംഎ നിഷാദും പോസ്റ്റ് ഇട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ എംഎ നിഷാദ് പങ്കുവച്ച പോസ്റ്റില്‍ നമ്മളെല്ലാം കഷ്ടക്കാലത്തെപ്പറ്റി പരാതി പറയും. അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക. അത്രയൊന്നും ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോ എന്നാണ് നിഷാദ് പരിഹസിക്കുപന്നത്. ജസ്റ്റ് ഫോര്‍ ഹൊറര്‍ എന്നും അദ്ദേഹം മമ്മൂട്ടിയുടേയും ടിനിയുടേയും ചിത്രങ്ങള്‍ ചേര്‍ത്തു വച്ച ട്രോളിലെ ക്യാപ്ഷന് മുകളില്‍ എഴുതിയിട്ടുണ്ട്.
എന്തായാലും നിഷാദിന്‍റെ പോസ്റ്റിന് അടിയില്‍ ടിനിയെ പിന്തുണച്ചും കമന്‍റ് വരുന്നുണ്ട്. ഒരു സിനിമ പ്രവർത്തകൻ ഇങ്ങനെ മറ്റൊരുകലാകാരനെ പരസ്യമായി വിമർശിക്കുന്നത് മോശം അല്ലെ എല്ലാവര്ക്കും മമ്മുട്ടിയെ പോലെ അഭിനയിക്കാൻ പറ്റില്ലാലോ എന്നാണ് ഒരാള്‍ എഴുതിയത്. ഇതൊരു സ്കിറ്റ് അല്ലെ കോമഡി സ്കിറ്റ്. അതിനെ ഇങ്ങനെ ട്രോൾ ചെയ്യണോ എന്നാണ് മറ്റൊരു കമന്‍റ്. എന്തായാലും ടിനിയുടെ ഭ്രമയുഗം സ്കിറ്റ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ഇപ്പോള്‍ വരുന്ന ട്രോളുകളോട് ടിനി ടോം പ്രതികരിച്ചിട്ടില്ല.
600 കോടി ബജറ്റില്‍ ഇറങ്ങിയ കൽക്കി 2898 എഡി ഒരാഴ്ചയില്‍ എത്ര നേടി; അത്ഭുതകരമായ കണക്ക്
അഭിഷേക് ബച്ചനെ ഞെട്ടിച്ച് അമിതാഭ്: കൽക്കി 2898 എഡി കണ്ട അഭിഷേകിന്‍റെ പ്രതികരണം !