ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലിവിങ് ടുഗെതര്‍ ഹാഷ് ടാഗ് ഒക്കെയിട്ട് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച നടി, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
കൊച്ചി: വരദയും ജിഷിനും വിവാഹ ബന്ധം വേര്‍പെടുത്തി എന്ന വാര്‍ത്ത കാറ്റിന്റെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വിവാഹ മോചിതരായോ എന്ന് ചോദിച്ചവരോട് ഒന്നും ജിഷിനും വരദയും വ്യക്തമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ജിഷിന്‍ പൊട്ടിത്തെറിച്ചത് എല്ലാം വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ, വരദ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വരദ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്. നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് 'എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ' എന്ന് ചോദിച്ച് ഒരു ലവ് ഇമോജിക്കൊപ്പമായിരുന്നു പോസ്റ്റ്. പോരാത്തതിന് ഹാഷ് ടാഗില്‍ ലിവിങ് ടുഗെദര്‍, ഫ്രണ്ട് ഫോര്‍ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും.
ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ലിവിങ് ടുഗെതര്‍ ഹാഷ് ടാഗ് ഒക്കെയിട്ട് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച നടി, ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഹാരിഷിന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. പെട്ടന്നൊരു ഗോസിപ്പ് വാര്‍ത്ത അവസാനിപ്പിക്കാന്‍ വേണ്ടിയാവണം, ഹാരിഷിനും ഭാര്യ ജസ്‌ന ജസ്റ്റിനും ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചുകൊണ്ടാണ് സ്റ്റോറി. 'എന്നും നിങ്ങള്‍ രണ്ട് പേരും എന്റെ പ്രിയപ്പെട്ടവര്‍' എന്ന് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
ലിവിങ് ടുഗെദര്‍ അല്ല എന്നുറപ്പിച്ചു, അപ്പോള്‍ അങ്ങനെ ഒരു ഹാഷ് ടാഗിനൊപ്പം ഹാരിഷ് ശശികുമാറുമൊത്തുള്ള ഫോട്ടോ എന്തിനാണ് വരദ പങ്കുവച്ചത്, എന്താണ് അതിലെ സര്‍പ്രൈസ് എന്ന് തിരയുകയാണ് ആരാധകര്‍. 'ഹേയ്, അടി പൊളി.. വെയിറ്റിങ് ഡീ' എന്ന് പറഞ്ഞ് സ്‌നേഹ ശ്രീകുമാര്‍, വീണ നായര്‍ അടക്കമുള്ളവര്‍ കമന്റില്‍ എത്തിയിട്ടുണ്ട്. ലിവിങ് ടുഗെദര്‍ ആണോ എന്ന് സംശയം പ്രകടിപ്പിച്ചെത്തുന്നവരും, ആശംസിച്ചെത്തുന്നവരും വേറയുമുണ്ട്. വെബ് സീരീസിന്റെ രണ്ടാം ഭാഗമാണോ, ഇരുവരും ഒന്നിച്ച് ഏതോ സീരിയല്‍ ചെയ്യുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യവും കൂടുതലാണ്.
ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?: ചോദ്യവുമായി ഉണ്ണി മുകുന്ദന്‍
'പ്രേമലു'തരംഗമോ; ആദ്യ ഞായറാഴ്ച ബോക്സോഫീസ് തൂഫാനാക്കിയ കോടികളുടെ കണക്ക് ഇങ്ങനെ.!