'ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് എഐ വഴി '; താര കല്യാൺ പറയുന്നു

By Web Team  |  First Published Apr 4, 2024, 8:39 PM IST

വീഡിയോ എടുക്കുന്നത് എ ഐ വഴിയാണെന്ന് താര കല്യാണ്‍ പറഞ്ഞു. 


സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് താര കല്യാൺ. അടുത്തിടെ നടത്തിയ വോയ്സ് സര്‍ജറിയെത്തുടര്‍ന്ന് വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ സർജറിക്ക് ശേഷം തന്റെ അനുഭവവും ഡോക്ടറുടെ വിശദീകരണവും ഉൾപ്പെടുത്തി വീഡിയോയുമായി വന്നിരിക്കുകയാണ് താര.

സർജറി കഴിഞ്ഞു രണ്ടാഴ്ച ആയി, ശബ്ദം തീരെ ഇല്ലെന്നുതന്നെ പറയാം. വീഡിയോ എടുക്കുന്നത് എ ഐ വഴിയാണ്. എത്രയും വേഗം ശബ്ദം തിരികെ കിട്ടി സ്വന്തം ശബ്ദത്തിൽ വീഡിയോ എടുക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും താര കല്യാൺ പറയുന്നു. പിന്നീട് സംസാരിച്ചത് താരയുടെ ഡോക്ടർ ആണ്. ഉറപ്പായും ശബ്ദം തിരികെ വരും. എല്ലാ രോഗികളിലും അത് തിരികെ കിട്ടാൻ സമയത്തിൽ വ്യത്യാസം വരും. Spasmodic Dysphonia എന്ന പേര് ഭീകരം ആണെങ്കിലും രോഗം അത്ര ഭീകരം അല്ല. വ്യക്തമായ കാരണം അറിയില്ല. പക്ഷേ ഇത് ഉണ്ടായത് ഒരു പക്ഷെ ശബ്ദം ഒരുപാട് സമയം ഉപയോഗിക്കുന്നതു കൊണ്ടാകാമെന്ന് താരയുടെ ഡോക്ടർ പറയുന്നു.

Latest Videos

സാധാരണ ഇതിന്റെ മെഡിസിൻ എന്ന് പറയുന്നത് ബോട്ടോക്സ് ആണ് അത് വോക്കൽ കോഡിലേക്ക് ഇൻജെക്റ്റ് ചെയ്യുക എന്നുള്ളതാണ് പതിവ്. എന്നാൽ ആറുമാസത്തിൽ കൂടുതൽ അതിന്റെ എഫെക്ട് കിട്ടാൻ പ്രയാസമാണ്. എങ്കിലും കൂടുതലും ആളുകൾ ഇതാണ് എടുക്കുന്നത്. കേരളത്തിലെ ജനസംഖ്യയിൽ ആയിരം പേരോളം ആളുകൾ ഈ രോഗം സഹിക്കുന്നവർ ആണ്. സർജറി ചെയ്യാൻ ചിലർക്ക് ഭയം ആണ്. ഇൻജെക്ഷൻ ഭയമില്ല. വോക്കൽ കോഡിൽ ഇൻജെക്ഷൻ ചെയ്യുന്നത് ഇന്ത്യയിൽ തന്നെ വളരെ കുറച്ചു സെന്ററുകളിൽ ആണ്.

'ആരോ തലയ്ക്ക് അടിക്കുന്ന വേദന, അതികഠിനം, മൈ​ഗ്രേൻ എന്ന് കരുതി, പ​ക്ഷേ..'; ശരണ്യയെ കുറിച്ച് അമ്മ

ഇത് ഒറ്റപ്പെട്ട രോഗാവസ്ഥയല്ല. കേരളത്തില്‍ തന്നെ ഈ രോഗം വന്ന പലരും ഉണ്ട്. വക്കീലന്മാരും ടീച്ചേഴ്‌സും അടക്കം പലരും. അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല. ജീവന് ഭീഷണിയുള്ള അസുഖമല്ല. പക്ഷെ കുറച്ച് പെയിന്‍ഫുള്‍ ആണ്. സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന ആള്‍ക്കാര്‍ക്ക് പെട്ടന്ന് അതിന് സാധിക്കാതെ വരുമ്പോഴുള്ള പ്രശ്‌നവും ഉണ്ട്. അത്രമാത്രമെന്ന് താര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!