രണ്ട് കോടി ആളുകളെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ തീരുമാനിച്ച് വിജയ്; പക്ഷെ പൊല്ലാപ്പായി 'വ്യാജന്‍' ഇറങ്ങി.!

By Web Team  |  First Published Feb 23, 2024, 6:37 PM IST

തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.


ചെന്നൈ: ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ തമിഴകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റെടുത്തവ പൂര്‍ത്തിയാക്കിയാല്‍ ദളപതി വിജയ് സിനിമയില്‍ നിന്നും ദീര്‍ഘമായ ഇടവേളയെടുക്കും എന്ന് വിജയി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദളപതി 69 ആയിരിക്കും  അവസാന സിനിമായി എത്തുക.  വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്നാണ്. 

തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കന്നി വോട്ടര്‍മാരായ സ്‍ത്രീകള്‍ക്ക് എല്ലാവര്‍ക്കും തന്റെ പാര്‍ട്ടിയില്‍ സജീവ അംഗത്വം നല്‍കാൻ വിജയ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പും പുറത്തിറക്കുന്നു. 2026ലെ തമിഴ്‍നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.

Latest Videos

എന്നാല്‍ ഒരു പ്രത്യേക അപ്ലിക്കേഷന്‍ വഴിയാകും ആളുകളെ ചേര്‍ക്കുക എന്നറിയിച്ചതിന് പിന്നാലെ ടിവികെയില്‍ ചേരാന്‍ എന്ന പേരില്‍ വ്യാജ അപ്ലിക്കേഷന്‍ ഫോം ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. തമിഴകത്തെ വിവിധ മാധ്യമങ്ങള്‍ വിജയിയുടെ പാര്‍ട്ടിയുടെ പേരില്‍ വ്യാജ ഫോം ഇറക്കിയത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

എന്തായാലും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കും എന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. അതേ സമയം ടിവികെ അംഗത്വ വിതരണം വരുന്ന  മാസം ആരംഭിക്കും എന്നാണ് വിവരം. 

നിലവില്‍ വിജയ് വെങ്കട് പ്രഭുവിന്റെ ചീതീകരണത്തിന്റെ തിരക്കിലാണ്. ദ ഗോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ദളപതി വിജയ്‍യുടെ ആരാധകരും. രണ്ട് വേഷങ്ങളിലാകും വിജയ് പുതിയ ചിത്രത്തില്‍ എത്തുക. നെഗറ്റീവ് ഷെയ്‍ഡുള്ളതാകും വിജയ്‍യുടെ ഒരു കഥാപാത്രം എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

'ചന്ദനക്കുറി നിര്‍ബന്ധം മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു നന്ദി': ദീപകിനോട് സുധിയുടെ ഭാര്യ

​​​​​​​രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് അമിതാഭിന്‍റെ മറുപടിയോ?; ഐശ്വര്യറായി, അമിതാഭ് പരാമര്‍ശം രാഹുല്‍ വിവാദത്തില്‍
 

tags
click me!