'അത് ഫോര്‍ അല്ല, സിക്സ്'; സ്വന്തം ടീമിനുവേണ്ടി യോഗി ബാബുവിനോടും സംഘത്തോടും തര്‍ക്കിച്ച് വിജയ്, വൈറല്‍ വീഡിയോ

By Web Team  |  First Published Jan 9, 2024, 8:07 PM IST

സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിജയ്‍ ആണ് വീഡിയോയില്‍


ബിഗ് സ്ക്രീനിലേതുപോലെയല്ല റിയല്‍ ലൈഫിലെ വിജയ് എന്ന് അദ്ദേഹത്തിനൊപ്പം സഹകരിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുണ്ട്. സ്വല്‍പം അന്തര്‍മുഖത്വമുള്ള, ശാന്തസ്വരൂപനായ ഒരാള്‍. അതേസമയം തുടക്കക്കാരോടും വിനയത്തോടെ മാത്രം പെരുമാറുന്നയാള്‍. അതേസമയം സിനിമാസെറ്റുകളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദത്തോടെ സമയം ചിലവഴിക്കുന്ന ആള്‍ കൂടിയാണ് വിജയ്. ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വിജയ്‍ ആണ് വീഡിയോയില്‍. ഫീല്‍ഡ് ചെയ്യുന്ന അദ്ദേഹം ബൗളിംഗ് ടീമിലാണ് ഉള്ളത്. ബാറ്റ്സ്മാന്‍ പൊക്കിയടിക്കുന്ന ഷോട്ട് ഫോര്‍ ആണെന്ന് എതിര്‍ ടീം പറയുമ്പോള്‍ അല്ല, അത് സിക്സ് ആണെന്ന് ആവേശത്തോടെ പറയുന്ന വിജയ്‍യെ വീഡിയോയില്‍ കാണാം. യോഗി ബാബു അടക്കമുള്ളവര്‍ ഗ്രൗണ്ടില്‍ ഉണ്ട്. 2023 ല്‍ പുറത്തെത്തിയ വാരിസിന്‍റെ ചിത്രീകരണത്തിനിടെയുള്ള ഒഴിവുസമയത്തെ കളിയാണ് ഇത്. പാട്ടെഴുത്തുകാരന്‍ വിവേക് ആണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചത്. ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലാത്ത വിജയ്‍യെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

Thalapathy - cute fight for our team is Wholesome 🤣😍❤️

‘Sixxxu.. Sixu Sixu’ pic.twitter.com/1SzjyP7LMK

— Vivek (@Lyricist_Vivek)

Latest Videos

 

വിജയ്‍യെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു 2023. വാരിസ്, ലിയോ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയത്. ഇതില്‍ വാരിസ് സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി. അതേസമയം ലിയോ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയവും കഴിഞ്ഞ വര്‍ഷത്തെ തമിഴ് സിനിമകളിലെ ടോപ്പ് ഹിറ്റും ആയിരുന്നു. രജനി ചിത്രം ജയിലറിനെയും മറികടന്നായിരുന്നു ഈ നേട്ടം. അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ്‍യുടേതാണ് ഇനി പുറത്തെത്താനുള്ളത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ആള്‍ ടൈം എന്നാണ് സിനിമയുടെ പേര്.

ALSO READ : അത് നമ്മളിലേക്ക് എത്തിക്കുക 'റിബല്‍ സ്റ്റാര്‍'; ആടുജീവിതം ബിഗ് അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!