ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി
പ്രിയ താരത്തിന്‍റെ പുതിയ സിനിമകളുടെ റിലീസിനോടനുബന്ധിച്ച് ഏറ്റവുമധികം ആഘോഷങ്ങള്‍ നടത്തുന്ന ആരാധകരാണ് ദളപതി വിജയ്‍യുടേത്. എന്നാല്‍ താരത്തിന്‍റെ കരിയറിലെ ഏറ്റവും ശ്രദ്ധേയ ചിത്രം എത്തിയപ്പോള്‍ അവര്‍ക്ക് അതിന് സാധിക്കാതെപോയി. ഈ വര്‍ഷം ജനുവരിയില്‍ അജിത്ത് ചിത്രം തുനിവ് റിലീസിനോട് ചേര്‍ന്ന് തിയറ്ററിന് മുന്നില്‍ ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ തമിഴ്നാട്ടില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും റദ്ദാക്കിയിരുന്നു. തിയറ്ററുകളിലെ ട്രെയ്ലര്‍ റിലീസ് ആഘോഷവും ഭാഗികമായേ നടന്നുള്ളൂ. എന്നാല്‍ ഇന്ന് നടക്കുന്ന ചിത്രത്തിന്‍റെ സക്സസ് മീറ്റിലൂടെ ആ നിരാശയെല്ലാം മറികടക്കാനുള്ള ഒരുക്കത്തിലാണ് വിജയ് ആരാധകര്‍.
ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സക്സസ് മീറ്റ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാത്യു തോമസ്, മഡോണ സെബാസ്റ്റ്യന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, ലോകേഷ് കനകരാജ്, അര്‍ജുന്‍, ലോകേഷ് കനകരാജ് തുടങ്ങിയവരൊക്കെ എത്തിയതിന് ശേഷമായിരുന്നു വേദിയിലേക്ക് വിജയ്‍യുടെ എന്‍ട്രി. വിജയ്‍യുടെ എന്‍ട്രിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം വേദികളില്‍ വിജയ് മുന്‍പ് നടത്തിയ പല പ്രസംഗങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ആരാധകര്‍.
Thalapathy's Entry 💥 pic.twitter.com/56gCcHA8Yq
— LEO Movie (@LeoMovie2023)Million Dollar Pic pic.twitter.com/i3w8i2infU
— Vijay India FC (@VijayIndiaFC)
അതേസമയം ചിത്രം ഇതിനകം 500 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയം എന്നതിനൊപ്പം തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ നിരയിലേക്കും എത്തിയിട്ടുണ്ട് ലിയോ. നിര്‍മ്മാതാക്കള്‍ നല്‍കിയ കണക്കനുസരിച്ച് 12 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 540 കോടിയാണ്. കേരളത്തില്‍ നിന്നും ചിത്രം ഇതിനകം 50 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക