Aswathy sreekanth : 'എന്ന് പത്മേടേം കമലേടേം അമ്മ': കുറിപ്പ് പങ്കുവച്ച് അശ്വതി

By Web Team  |  First Published May 14, 2022, 4:01 PM IST

അശ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മദേഴ്‌സ് ദേ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. 


മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായാണ് മിനിസ്‌ക്രീനിലേക്ക് അശ്വതി ചുവട് വച്ചതെങ്കിലും പിന്നീട് ചക്കപ്പഴം എന്ന സംരംഭത്തിലൂടെ അഭിനയരംഗത്തേക്കും എത്തുകയായിരുന്നു. ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും അശ്വതിയെ തേടിയെത്തി എന്നത് അശ്വതിയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം സന്തോഷം നിറഞ്ഞ വാര്‍ത്തയായിരുന്നു. വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.

അശ്വതി ശ്രീകാന്ത് തനറെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ പാരന്റിംഗ് ടിപ്‌സും, അനുഭവങ്ങളും അശ്വതി പങ്കുവയ്ക്കുന്നതിന് ഒരുപാട് ആരാധകരും ഉണ്ട്. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച മദേഴ്‌സ് ദേ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു.

Latest Videos

undefined

'രാവിലെ കുട്ടികള്‍ എഴുനേല്‍ക്കുന്നകിന് മുന്നേയായി എഴുനേറ്റ് എല്ലാവര്‍ക്കുമായി, നീണ്ടൊരു മദേഴ്‌സ് ദേ ആശംസ പങ്കുവയ്ക്കണമെന്നാണ് താന്‍ കരുതിയതെന്നും, എന്നാല്‍ കമല വെളുപ്പിനേ തന്നെ മുഖത്ത് മാന്തി എഴുനേല്‍പ്പിച്ചതുകൊണ്ട്, എഴുതാനുള്ള ഫ്‌ളോ അങ്ങ് പോയെന്നാണ് രസകരമായി അശ്വതി പറയുന്നത്. അശ്വതിയുടെ വാക്കുകളിലൂടെ തന്നെ കുറിപ്പ് വായിക്കാം.'

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ

'രാവിലെ പിള്ളേര് എഴുന്നേക്കുന്നതിന് മുന്നേ എഴുന്നേറ്റ് ഒരു കിടിലന്‍ മദേഴ്സ് ഡേ പോസ്റ്റ് ഒക്കെ എഴുതണമെന്ന് വിചാരിച്ചതാണ്. പക്ഷേ കമല വെളുപ്പിനെ ഒരു ദാക്ഷിണ്യവും ഇല്ലാതെ മുഖത്തു മാന്തി എന്നെ എഴുനേല്‍പ്പിച്ചതു കൊണ്ട് ആ ഫ്‌ളോ അങ്ങ് പോയി. പോസ്റ്റ് ഇല്ലേലും കുഴപ്പമില്ല, ഈ പീക്കിരീടെ നഖം വെട്ടിയിട്ടുള്ള കാര്യമേ ഉള്ളു എന്നോര്‍ത്തു ദിവസം തുടങ്ങിയത് കൊണ്ട് പോസ്റ്റിന്റെ കാര്യം മറന്നു...! ഇപ്പൊ ഓര്‍ത്തപ്പോ കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും ഇല്ലാതെ കൈയ്യോടെ പറയുവാ ഹാപ്പി മദേഴ്സ് ഡേ. എന്ന് പത്മേടേം കമലേടേം അമ്മ.'

click me!