ടെസ്റ്റ് നടത്തി ജനിക്കാനിരിക്കുന്ന കുഞ്ഞിന്‍റെ ലിംഗം നിര്‍ണ്ണയിച്ചു; യൂട്യൂബര്‍ ഇര്‍ഫാന്‍ കുരുക്കില്‍

By Web Team  |  First Published May 21, 2024, 6:59 PM IST

1994-ൽ  ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമപ്രകാരം ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗം നിര്‍ണ്ണയിക്കുന്നത് കുറ്റകരമാണ്.


ചെന്നൈ: തനിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗം പരിശോധന നടത്തി അത് പരസ്യമായി വെളിപ്പെടുത്തിയതിന് യൂട്യൂബർ ഇർഫാനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചു.

1994-ൽ  ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമപ്രകാരം ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗം നിര്‍ണ്ണയിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഇത്തരത്തില്‍ ലിംഗ നിര്‍ണ്ണയം നിയമപരമായി അനുവദനീയമായ ദുബായിലാണ് ഇര്‍ഫാന്‍ കുട്ടിയുടെ ലിംഗനിർണയം നടത്തിയത്. 

Latest Videos

undefined

തന്‍റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗ നിര്‍ണ്ണയത്തിന്‍റെ നടപടികള്‍ വിവരിച്ച് ഇര്‍ഫാന്‍ യൂട്യൂബ് ചാനലില്‍ രണ്ട് വീഡിയോകള്‍ ചെയ്തിരുന്നു. ഭാര്യ ആലിയ ഇതിനായി എടുത്ത ടെസ്റ്റ് വിവരിക്കുകയും 'ജെൻഡർ റിവീൽ പാർട്ടി' എന്ന പേരില്‍ വീഡിയോ ഇടുകയും ചെയ്തു ഇര്‍ഫാന്‍. ഇത് വളരെ വൈറലായിരുന്നു. 

ആദ്യ വീഡിയോയിൽ ഇര്‍ഫാനും ഭാര്യയും ആശുപത്രി സന്ദർശിക്കുന്നതും മെഡിക്കൽ പ്രൊഫഷണലുകളുമായി സംസാരിക്കുകയും. ഇര്‍ഫാന്‍റെ ഭാര്യ ആലിയ നടപടിക്രമങ്ങൾക്ക് വിധേയമാകുന്നതും കാണിച്ചിരുന്നു. ഇന്ത്യയിൽ  നിയമവിരുദ്ധമായതിനാലാണ് ദുബായിൽ ഇത് നടത്തുന്നത് എന്ന് ഇർഫാൻ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. 

രണ്ടാമത്തെ വീഡിയോയില്‍ നടിയും 'ബിഗ് ബോസ് തമിഴ് 7' താരവുമായ മായ എസ് കൃഷ്ണൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഇര്‍ഫാനും ഭാര്യയും കുട്ടിയുടെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാർട്ടി നടത്തുന്നതായി കാണിക്കുന്നു. രണ്ട് വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാറിന്‍റെ നടപടി.

കോഴിക്കോട് അപ്സര വീണ്ടും തുറക്കുന്നു: ആദ്യ സിനിമ മമ്മൂട്ടിയുടെ ടര്‍ബോ

യൂട്യൂബിനെ പറ്റിച്ച യൂട്യൂബർ; 4,600 ഫോണുകൾ ഉപയോഗിച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് വൈറലായ യൂട്യൂബർക്ക് തടവ്

click me!