ഭാര്യ ആരതിയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളെ തള്ളി ജയം രവി.
ചെന്നൈ: ഭാര്യ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് അടുത്തിടെയാണ് തമിഴ് നടൻ ജയം രവി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലരെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ചെന്നൈയിലെ സത്യം തിയേറ്ററിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ. ഇപ്പോഴത്തെ വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ കെനിഷയുടെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്‍ രംഗത്ത് എത്തി.
ആരതിയുമായുള്ള വേർപിരിയൽ ഈ മാസം ആദ്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയം രവി അറിയിച്ചത്. എന്നാല്‍ തൊട്ട് പിന്നാലെ തന്‍റെ അനുവാദം ഇല്ലാതെയാണ് വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന് പറഞ്ഞ് ആരതി രംഗത്ത് എത്തി. ഈ വിവാദം കത്തി നില്‍ക്കുന്നതിന് തൊട്ടുപിന്നാലെ ഒരു തമിഴ് മാസിക, ജയം രവിക്ക് ഗായിക കെനിഷയുമായി ബന്ധമുണ്ടെന്നും ഇരുവരും ഗോവയിൽ ഒന്നിച്ച് അവധിക്കാലം ചിലവഴിച്ചുവെന്നും എഴുതിയത്.
undefined
എന്നാല്‍ സെപ്തംബർ 21 ശനിയാഴ്ച കെനിഷയുമായി ചേര്‍ത്തുള്ള അഭ്യൂഹങ്ങളെ തള്ളി ജയം രവി തന്നെ രംഗത്ത് എത്തി. "ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്, ആളുകൾ യാദൃശ്ചികമായ കാര്യങ്ങളാണ് പറയുന്നത്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുത്, വ്യക്തിജീവിതത്തിലെ സ്വകാര്യത കാക്കണം. 600 സ്റ്റേജ് ഷോകളിൽ പാടിയ വ്യക്തിയാണ് കെനിഷ. വളരെ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സൈക്കോളജിസ്റ്റാണ് അവര്‍".
സാധാരണക്കാരുടെ ക്ഷേമത്തിനായുള്ള തന്‍റെ ഭാവി പദ്ധതികളെ തകർക്കാൻ മാത്രമാണ് ഇത്തരം കിംവദന്തികൾ കൊണ്ട് സാധിക്കുകയെന്നും ജയം രവി കൂട്ടിച്ചേർത്തു. "എനിക്കും കെനിഷയ്ക്കും ഭാവിയിൽ ഒരു ഹീലിംഗ് സെന്‍റര്‍ തുടങ്ങാൻ പദ്ധതിയുണ്ട്. അതാണ് ഞങ്ങളുടെ ലക്ഷ്യം. പലരെയും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ദയവായി ഇത് നശിപ്പിക്കരുത്. അതിനാല്‍ വിവാദങ്ങളില്‍ അനാവശ്യമായി ആരെയും ഉൾപ്പെടുത്തരുത്" ജയം രവി പറഞ്ഞു.
ജയം രവിയും ഗായികയും പ്രണയത്തിലോ?, ഡിവോഴ്‍സിന് കാരണം ആ രഹസ്യ ബന്ധമോ?
'കാജോള്‍ എന്താ ജയ ബച്ചന് പഠിക്കുന്നോ': പുതിയ വീഡിയോ വൈറല്‍ പിന്നാലെ ട്രോളും വിമര്‍ശനവും