ഒറിജിനല്‍ 'കാവാലയ്യാ' ഡാന്‍സ് തമന്നയുടെത്; ഡീപ്പ് ഫേക്കില്‍ കളിക്കുന്നത് സിമ്രാനും, നയന്‍സും കത്രീനയുമൊക്കെ

By Web Team  |  First Published Jul 14, 2023, 11:11 AM IST

ഡീപ്ഫേക്ക് വീഡിയോകള്‍‌ അത്തരം ആശങ്കയാണ് ഉണ്ടാക്കുന്നത്. അതിനിടെയാണ് സെന്തില്‍ നായഗം എന്ന എഐ എഞ്ചിനീയർ തമന്ന ഭാട്ടിയയെ അവതരിപ്പിക്കുന്ന ഡാൻസ് വിവിധ നടിമാര്‍ കളിക്കുന്ന രീതിയിലേക്ക് മാറ്റിയത്. 


ർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സൃഷ്ടിച്ച വീഡിയോകളും ഫോട്ടോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന്മാരെ തന്നെ മാറ്റി സിനിമ രംഗങ്ങള്‍ പുനസൃഷ്ടിക്കുന്ന വീഡിയോകള്‍‌ ഇതിനകം ഏറെ വൈറലായിട്ടുണ്ട്. അടുത്തിടെ മലയാള താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് എന്നിവര്‍ പ്രത്യക്ഷപ്പെട്ട ഗോഡ് ഫാദര്‍ വീഡിയോ ഏറെ വൈറലായിരുന്നു. ഒടുവില്‍ അത് സൃഷ്ടിച്ചയാള്‍ തന്നെ താന്‍‌ ഇനിമുതല്‍‌ ഇത്തരം വീഡിയോ ചെയ്യില്ലെന്ന പറയുന്ന സ്ഥിതി വന്നു.

ഡീപ്ഫേക്ക് വീഡിയോകള്‍‌ അത്തരം ആശങ്കയാണ് ഉണ്ടാക്കുന്നത്. അതിനിടെയാണ് സെന്തില്‍ നായഗം എന്ന എഐ എഞ്ചിനീയർ തമന്ന ഭാട്ടിയയെ അവതരിപ്പിക്കുന്ന ഡാൻസ് വിവിധ നടിമാര്‍ കളിക്കുന്ന രീതിയിലേക്ക് മാറ്റിയത്. ഈ വീഡിയോകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. രജനികാന്തിന്റെ ജയിലറിലെ അടുത്തിടെ പുറത്തിറങ്ങിയ ''കാവാലയ്യാ'' ഗാനത്തിന് നൃത്തം ചെയ്യുന്ന തമന്ന ഒരു ഇൻസ്റ്റാഗ്രാം റീലിലാണ് വിവിധ നടിമാരെ മാറ്റി സ്ഥാപിച്ചിരിക്കുന്നത്. 

Latest Videos

അതേ സമയം സെന്തില്‍ നായഗം ട്വിറ്റര്‍ അക്കൌണ്ടില്‍ ഇതേ റീല്‍സ് വീഡിയോയില്‍ സിമ്രാന്‍ ഹന്‍‌സിക, നയന്‍താര, മാളവിക, കത്രീന കൈഫ്, കെയ്റ അദ്വാനി, മാളവിക എന്നിവരുടെയും മുഖം വച്ചുള്ള ഡീപ്പ് ഫേക്ക് വീഡിയോസും കാണാം. 

Simran edition pic.twitter.com/EHBCUaNZq9

— Senthil Nayagam (@senthilnayagam)

Nayanthara edition pic.twitter.com/jRSACoAPIO

— Senthil Nayagam (@senthilnayagam)

Samantha edition pic.twitter.com/YG3GV2Cujg

— Senthil Nayagam (@senthilnayagam)

Katrina Kaif edition pic.twitter.com/ZZpkdSpeXp

— Senthil Nayagam (@senthilnayagam)

അതേ സമയം കാവാലയ്യാ' എന്ന ജയിലർ  സിനിമയിലെ തമന്ന ഭാട്ടിയയുടെ സ്റ്റെപ്പുകള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. ലസ്റ്റ് സ്റ്റോറീസ് 2 ലെ സുന്ദരി വിജയ് വർമ്മയ്‌ക്കൊപ്പമുള്ള രംഗങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ജയിലറിലെ ഗ്ലാമര്‍ ഗാനവും അതിലെ തമന്നയുടെ കിടിലന്‍ സ്റ്റെപ്പുകളും എത്തിയത്.  

ഗാനം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ഗാനത്തിലെ ഐക്കോണിക് സ്റ്റെപ്പ് വീണ്ടും കളിക്കുന്ന തമന്നയുടെ വീഡിയോ വൈറലായത്.  തമന്ന ഭാട്ടിയ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമന്ന മറ്റ് രണ്ട് നർത്തകിനാരും കിടിലന്‍ ഡാന്‍സുമായി ഈ വീഡിയോയില്‍ നിറയുന്നു. ഇതേ വീഡിയോയാണ് ഇപ്പോള്‍‌ ഡീപ് ഫേക്ക് നടത്തിയത്. 

63 വര്‍ഷത്തിന് ശേഷം സ്തംഭിച്ച് ഹോളിവുഡ്; എഴുത്തുകാര്‍ക്ക് പുറമേ അഭിനേതാക്കളും പണിമുടക്കില്‍

'കാവാലയ്യാ' സ്റ്റെപ്പ് വീണ്ടും ഇട്ട് തമന്ന; വീഡിയോ ഗംഭീര വൈറല്‍.!

 

click me!