'ആ രാത്രി ഭീകരമായിരുന്നു': ജീവിതത്തില്‍ ഏറ്റവും പേടിച്ച സംഭവം വിവരിച്ച് തമന്ന

By Web Team  |  First Published Sep 19, 2023, 12:12 PM IST

ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ നടുക്കുന്ന ഓര്‍മ്മ തമന്ന പങ്കുവച്ചത്. 


ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ പതിറ്റാണ്ടുകളായ സാന്നിധ്യമായ ശേഷം തന്‍റെ പാന്‍ ഇന്ത്യ താര പരിവേഷത്തിലേക്കുള്ള യാത്രയിലാണ് നടി തമന്ന. ജയിലറിലെ ഗാനം ഹിറ്റായതിന് പിന്നാലെ ലസ്റ്റ് സ്റ്റോറി 2, ജീകര്‍താ, ആക്രി സച്ച് തുടങ്ങിയ ഒടിടി സിനിമ സീരിസ് പ്രൊജക്ടുകള്‍ തമന്നയുടെ മൂല്യം ഉയര്‍ത്തി.

അതിനിടയില്‍ നടന്‍ വിജയ് വര്‍മ്മയുമായുള്ള ബന്ധം താരത്തെ ഗോസിപ്പ് കോളങ്ങളുടെ ഇഷ്ടതാരമായി. വിജയ് വര്‍മ്മയും തമന്നയും ഇപ്പോള്‍ പൊതുവേദിയില്‍ തുറന്നു സമ്മതിച്ചതാണ് അവരുടെ ബന്ധം. കുറേക്കാലം നിഗൂഢമായി കൊണ്ടു നടന്ന ബന്ധം ഇപ്പോള്‍ പരസ്യമാണ്. ഇങ്ങനെ കരിയറിലേയും വ്യക്തി ജീവിതത്തിലെയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുകയാണ് തമന്ന.

Latest Videos

ഇതേ നേരത്താണ് താരം താന്‍ ജീവിതത്തില്‍ അനുഭവിച്ച മോശം കാര്യങ്ങളും ഓര്‍ത്തെടുക്കുന്നത്. ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ നടുക്കുന്ന ഓര്‍മ്മ തമന്ന പങ്കുവച്ചത്. അച്ഛനെ അന്ന് ആ അവസ്ഥയില്‍ കണ്ടതോടെയാണ് തന്‍റെ ജീവിതം തന്നെ മാറിയത് എന്ന് തമന്ന പറയുന്നു.

'ഞാനും അച്ഛനും ഒരു വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ഛന് ആമ്പിലിക്കല്‍ ഹെര്‍ണിയ എന്ന രോഗം ഉണ്ടായിരുന്നു. പെട്ടെന്നാണ് അദ്ദേഹം കുഴഞ്ഞു വീണത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തര ഓപ്പറേഷന് വിധേയമാക്കേണ്ടിയും വന്നു. ആ രാത്രി ഭീകരമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ ഇത്രയും ദുര്‍ബലനായി ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല. ആ സമയത്ത് ചെയ്യേണ്ടതൊക്കെ ചെയ്ത്  ഞാന്‍ പിടിച്ചു നില്‍ക്കുകയായിരുന്നു'' തമന്ന പറയുന്നു.

''പക്ഷെ അതിന് ശേഷം ആ വേദനയും ഞെട്ടലും ഉള്ളില്‍ വച്ച് ഞാന്‍ നേരെ ജോലിക്ക് പോയി. അതൊരു തെറ്റായിരുന്നു. എനിക്ക് സെറ്റില്‍ വച്ച് സുഖമില്ലാതായി, ഞാന്‍ വീണു. അതില്‍ നിന്നും ഞാന്‍ ഒരു കാര്യം പഠിച്ചു പേടിയും ഉത്കണ്ഠയും പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കിയാല്‍ അത് ശാരീരികമായി ബാധിക്കും അത് നമ്മളെ തളര്‍ത്തും. ചിലക്ക് അത് മാനസികമായി ബാധിക്കും. അതിനാല്‍ അത്തരം അനുഭവങ്ങള്‍ വന്നാല്‍ ആ സമയത്തെ വികാരം ഉള്ളിലൊതുക്കരുത് പ്രകടിപ്പിക്കണം''  തമന്ന അഭിമുഖത്തില്‍ പറയുന്നു. 

തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് തമന്നയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അരമനെ 4, വേദാ തുടങ്ങിയ സിനിമകളാണ് തമന്നയുടേതായി അണിയറയിലുള്ളത്. ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലും തമന്ന അരങ്ങേറ്റം കുറിക്കുന്നുണ്ട്. 

റോക്കി ഓര്‍ റാണി കീ പ്രേം കഹാനി: ബോളിവുഡിലെ സൂപ്പര്‍താര ദമ്പതികളുടെ പ്രണയം കണ്ട് എടുത്ത പടം

വിശ്വസ വഞ്ചന, ഗൂഢാലോചന: നടി സരീൻ ഖാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട്
 

click me!