അതിനിടെയാണ് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെക്കുറിച്ച് തമന്ന ഫിലിംഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്
മുംബൈ: തെന്നിന്ത്യന്‍ സിനിമയില്‍ കൂടി തന്‍റെ കരിയര്‍ വികസിപ്പിച്ച നടിയാണ് തമന്ന. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക് ഭാഷകളില്‍ നിറഞ്ഞു നില്‍ക്കുന്ന നായികയായി തമന്ന മാറിയിരുന്നു. അതിനിടയില്‍ പലവട്ടം ബോളിവുഡിലും ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും അവിടെ വിജയകരമായ കരിയര്‍ ഉയര്‍ത്താന്‍ തമന്നയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അടുത്ത കാലത്തായി വെബ് സീരിസുകളിലൂടെയും മറ്റും തമന്ന തന്‍റെ സാന്നിധ്യം ബോളിവുഡില്‍ ശക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
അതിനിടെയാണ് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെക്കുറിച്ച് തമന്ന ഫിലിംഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ വൈറലാകുന്നത്, ഇതിനെതിരെ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
'തെന്നിന്ത്യന്‍ കച്ചവട സിനിമകളിൽ, എന്‍റെ കഥാപാത്രങ്ങളുമായി എനിക്കൊരു കണക്ഷൻ തോന്നാറില്ല, ചിലതിന്റെ തീവ്രത കുറയ്ക്കാൻ ഞാൻ സംവിധായകരോട് ആവശ്യപ്പെടാറുണ്ട്. പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്'
അതേ സമയം തന്നെ താന്‍ ബോളിവുഡില്‍ അത്രത്തോളം വിജയിച്ച നായികയല്ലെന്നും തമന്ന അഭിമുഖത്തില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. 'എന്റെ ബോളിവുഡ് കരിയർ അത്ര വിജയിച്ചിട്ടില്ല. എന്നാല്‍ എന്‍റെ ഒരാളുടെ അല്ല ഒരുപാട് പേരുടെ സംഭാവനയാണ് സിനിമ എന്നതിനാൽ ഞാനത് ഒരിക്കലും എന്‍റെ വ്യക്തിപരമായ പരാജയമായി കാണുന്നില്ല. എന്‍റെ വിജയ പരാജയങ്ങളിൽ നിന്ന് ഞാൻ അൽപ്പം അകന്നു നിൽക്കുകയാണ്. ഒന്നിനെയും ഞാൻ അത്ര കാര്യമായി എടുക്കാറില്ല', തമന്ന വ്യക്തമാക്കുന്നു.
ആഗ്രി സാച്ച് എന്ന വെബ് സീരീസിലാണ് തമന്ന അവസാനമായി അഭിനയിച്ചത്. അരമനെ 4 എന്ന സുന്ദര്‍ സി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തമന്ന എത്തുന്നുണ്ട്. കൂടാതെ ദിലീപ് നായകനാകുന്ന ബാന്ദ്ര, ഹിന്ദി ചിത്രമായ വേദ എന്നിവയാണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. തമന്നയുടെ ആദ്യ മലയാള ചിത്രമാണ് ബാന്ദ്ര. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹണിറോസ്, ഗ്ലാമറസ് മലയാളി മങ്കയായി; ചിത്രങ്ങള്‍ ഹോട്ട് വൈറല്‍.!
തമിഴില്‍ ബിഗ്ബോസ് സീസണ്‍ 7 ഇന്ന് തുടങ്ങുന്നു: സര്‍പ്രൈസ് താരങ്ങള്‍ മത്സരിക്കാന്‍ വീട്ടിലെത്തുന്നു