പ്രമോഷന്‍റെ ഭാഗമായി സൂമിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ പഴയ ചിത്രം വിരാസത് ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് തബു.
മുംബൈ: അജയ് ദേവ്ഗണുമായി ഒന്നിക്കുന്ന ഔറോം മേ കഹൻ ദം ഥാ എന്ന ചിത്രത്തിന്‍റെ പ്രമോഷനിലാണ് നടി തബു. അജയ് ദേവഗണുമായി ചേര്‍ത്തുള്ള തബുവിന്‍റെ പത്താമത്തെ ചിത്രമാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സൂമിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ പഴയ ചിത്രം വിരാസത് ഷൂട്ടിംഗിനിടെ ഉണ്ടായ രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് തബു.
വിരാസത്തിന്‍റെ സംവിധായകൻ പ്രിയദർശൻ തന്‍റെ കഥാപാത്രത്തിന് എണ്ണമയമുള്ള മുടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തബു വെളിപ്പെടുത്തി. "പ്രിയൻ എനിക്ക് എണ്ണമയമുള്ള മുടിയും ഗ്രാമീണ ലുക്കും വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ, ഹെയർസ്റ്റൈലിസ്റ്റ് എന്നോട് എണ്ണമയമുള്ളതായി തോന്നാൻ അല്പം ജെൽ എടുത്ത് പുരട്ടിയാല്‍ മതിയെന്ന് പറഞ്ഞു. ഞാൻ അത്തരത്തില്‍ സെറ്റിൽ എത്തിയപ്പോള്‍ പ്രിയന്‍ പറഞ്ഞു ' ഞാൻ എണ്ണ ഇടാനാണ് പറഞ്ഞതെന്ന്. ഞാൻ പറഞ്ഞു, തിളക്കം കിട്ടാന്‍ നല്ലതാണ് കുറച്ചിടാം എന്ന്.
undefined
ഇതും പറഞ്ഞ് പുറത്തേക്ക് പോയ പ്രിയദര്‍ശന്‍ ഒരുകുപ്പി വെളിച്ചെണ്ണയുമായി വന്നു. എന്‍റെ പിറകില്‍ നിന്ന് അത് മുഴുവന്‍ എന്‍റെ തലയില്‍ ഒഴിച്ചു. എന്നിട്ട് പ്രിയന്‍ പറഞ്ഞു, നിങ്ങളുടെ മുടിയിൽ എണ്ണ പുരട്ടുക എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇതാണ് . പിന്നീട് അത് എനിക്ക് വളരെ എളുപ്പമായിരുന്നു. എനിക്ക് ഹെയർസ്റ്റൈലിംഗ് ഒന്നും തന്നെ ചെയ്യേണ്ടി വന്നില്ല. അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ തയ്യാറെടുക്കുമായിരുന്നു. നീളമുള്ള മുടി, എണ്ണ പുരട്ടുക. , നേരെ സെറ്റിലേക്ക് വരുക ഇത്രയും മതിയായിരുന്നു" തബു ആ അനുഭവം വിവരിച്ചു.
തേവർ മകൻ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കായിരുന്നു വിരാസത്. അനിൽ കപൂർ, തബു, പൂജ ബത്ര, അമീരേഷ് പുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് തബു ചെയ്തത്. 1997ലാണ് ഈ ചിത്രം ഇറങ്ങിയത്.
'കൽക്കി 2898 എഡി' കണ്ട് ത്രില്ലടിച്ച് അല്ലു അര്‍ജുന്‍: 'ഗ്ലോബല്‍ സംഭവം' എന്ന് പുഷ്പ താരം