ബിഗ് ബോസ് സീസൺ ഒന്നിലെ ഏറെ ശ്രദ്ധ ആകർഷിച്ച മത്സരാർത്ഥി കൂടിയായിരുന്നു ശ്വേത മേനോൻ.
മോഡലിംഗ് രംഗത്ത് നിന്നും വെള്ളിത്തിരയിൽ എത്തിയ നടിയാണ് ശ്വേത മേനോൻ. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി നായകനായി എത്തിയ അനശ്വരം ആയിരുന്നു ശ്വേതയുടെ ആദ്യ സിനിമ. പിന്നീട് ബോളിവുഡ്, തെലുങ്ക്, തമിഴ് സിനിമകളിലും ശ്വേത ഭാഗമായി. രതിനിര്‍വേദം, കളിമണ്ണ് പോലുള്ള സിനിമകൾ ചെയ്ത് വിമർശനങ്ങൾ ഉൾപ്പടെ നേരിട്ട ശ്വേത ബോളിവുഡിൽ ടീനേജ് കഥാപാത്രം കിട്ടിയാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.
മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്വേതയുടെ പ്രതികരണം. പരിപാടിയിൽ ബോളിവുഡിൽ ഒരു ടീനേജ് കഥാപാത്രം ചെയ്യാൻ അവസരം കിട്ടിയാൽ പോകുമോ ഇല്ലയോ എന്ന് ദിയ സനയാണ് ശ്വേതയോട് ചോദിച്ചത്. ഇതിന് "തീർച്ചയായും ചെയ്യും. ഇനിയും രതിനിർവേദവും കാമസുത്രയും ചെയ്യാൻ തയ്യാറാണ്. ഞാൻ ചെയ്ത ഒരുകാര്യം നല്ലതാണോ അല്ലയോ എന്നത് നോക്കാറില്ല. അതിൽ ഖേദിക്കാറുമില്ല. ഞാൻ ബോധത്തോടെ ചെയ്തതാണ് അവയെല്ലാം. ബോധമില്ലാതെ ഇതുവരെ ഞാൻ ഒന്നും ചെയ്തിട്ടില്ല. ആരെങ്കിലും ബിക്കിനി ധരിച്ച് അഭിനയിക്കാൻ പറഞ്ഞാലും അത് ചെയ്യും. കഥാപാത്രം അതാവശ്യപ്പെടുന്നുണ്ടെങ്കിൽ അതിന് തയ്യാറാണ്", എന്നാണ് ശ്വേത മേനോൻ മറുപടി നൽകിയത്.
'ഞെട്ടിപ്പോയി, അത് മഹത്വവൽക്കരണമല്ലേ?'; പാര്‍വതി തിരുവോത്തിനെതിരെ അനിമല്‍ സംവിധായകന്‍
ബിഗ് ബോസ് സീസൺ ഒന്നിലെ ഏറെ ശ്രദ്ധ ആകർഷിച്ച മത്സരാർത്ഥി കൂടിയായിരുന്നു ശ്വേത മേനോൻ. ഈ ഓർമകളും ശ്വേത പങ്കുവച്ചു. പലരും താൻ വിജയിക്കുമെന്ന് വിചാരിച്ചിരുന്നു എന്നും എന്നാൽ അവസാനം വരെ നിൽക്കില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നുവെന്നും ശ്വേത പറഞ്ഞു. ബിഗ് ബോസ് നല്ലൊരു ഷോ ആണെന്നും മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രശ്നങ്ങൾ കുറവായിരുന്നുവെന്നും ശ്വേത പറയുന്നു. ഷോയിലെ ഭൂരിഭാഗം പേരുമായി കോണ്‍ടാക്ട് ഉണ്ടെന്നും ശ്വേത പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..