നിലവിൽ, അവർ വാടകക്കാരനായി ഒരു കോർപ്പറേറ്റ് അല്ലെങ്കില്‍ വ്യവസായിയെയാണ് തിരയുന്നത്. എന്നാല്‍ ഇതുവരെ ആരെയും ലഭിച്ചിട്ടില്ല.
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് 2020 ജൂൺ 14-ന് അകാലത്തിൽ മരിച്ചത്. അതിനുശേഷം വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. പ്രത്യേകിച്ചും ബോളിവുഡിനെ പിടിച്ചുകുലുക്കിയ വിവാദങ്ങള്‍ക്ക് അപ്പുറം കേസുകള്‍ കോടതിയില്‍ നടക്കുകയാണ്. അതേ സമയം സുശാന്ത് മരിച്ച നിലയിൽ കണ്ടെത്തിയ അപ്പാർട്ട്മെന്റ് ഇപ്പോള്‍ പ്രേതാലയം പോലെയാണ്. രണ്ടര വര്‍ഷത്തോളമായിട്ടും ഈ ആഢംബര ഫ്ളാറ്റിലേക്ക് ഒരു വാടകക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അപ്പാര്‍ട്ട്മെന്‍റിന്‍റെ കഥ അറിയുന്ന ആരും വീട്ടിലേക്ക് മാറാൻ തയ്യാറായില്ല.
റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മർച്ചന്റ് അടുത്തിടെ കടലിനഭിമുഖമായ ഫ്ലാറ്റിന്റെ ഒരു ക്ലിപ്പ് പോസ്റ്റ് ചെയ്യുകയും ഫ്ലാറ്റ് പ്രതിമാസം 5 ലക്ഷം രൂപ വാടകയ്ക്ക് ലഭ്യമാണെന്ന് അറിയിക്കുകയും ചെയ്തു.എൻആർഐ ആയ ഫ്ലാറ്റിന്റെ ഉടമസ്ഥൻ തന്റെ ഫ്ലാറ്റ് ബോളിവുഡ് സെലിബ്രിറ്റികൾക്ക് വിട്ടുനൽകാൻ തയ്യാറല്ലെന്ന് ബ്രോക്കർ വെളിപ്പെടുത്തി. നിലവിൽ, അവർ വാടകക്കാരനായി ഒരു കോർപ്പറേറ്റ് അല്ലെങ്കില്‍ വ്യവസായിയെയാണ് തിരയുന്നത്. എന്നാല്‍ ഇതുവരെ ആരെയും ലഭിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഫ്‌ളാറ്റിൽ പുതിയ വാടകക്കാരില്ലാത്തത് എന്നതിനെക്കുറിച്ച് സംസാരിച്ച റിയൽ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് പറയുന്നത് ഇതാണ്. “ആളുകൾ ഈ ഫ്ലാറ്റിലേക്ക് മാറാൻ ഭയപ്പെടുന്നു. മുന്‍പ് സുശാന്ത് മരിച്ച അതേ അപ്പാർട്ട്‌മെന്‍റാണ് ഇതെന്ന് കേട്ടാൽ, ആവശ്യക്കാര്‍ ഫ്ലാറ്റ് സന്ദർശിക്കുക പോലും ചെയ്യില്ല. ഇന്നിപ്പോൾ മരണം നടന്ന് ഇത്രയും കാലമായതിനാല്‍ ഇപ്പോള്‍ ഫ്ലാറ്റ് ഒന്ന് കാണാനെങ്കിലും ആളുകൾ എത്തുന്നുണ്ട്. എന്നിട്ടും ഇടപാടുകള്‍ നടക്കുന്നില്ല. ഉടമയും ഏറെ വിഷമത്തിലാണ്.
വാടക കുറയ്ക്കാന്‍ ഉടമ ആഗ്രഹിക്കുന്നില്ല. അങ്ങനെ ചെയ്താൽ, ചിലപ്പോള്‍ വേഗത്തില്‍ താമസക്കാരെ ലഭിക്കും. ഇപ്പോഴും മാർക്കറ്റ് സ്റ്റാന്‍റേര്‍ഡ് അനുസരിച്ച് വാടക ഈടാക്കുന്നതിനാല്‍ വാടകക്കാർ അതേ പ്രദേശത്ത് സമാനമായ വലിപ്പത്തിലുള്ള മറ്റേതെങ്കിലും ഫ്ലാറ്റ് വാങ്ങാൻ ഇഷ്ടപ്പെടുന്നു, കാരണം ഈ ഫ്ലാറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രശ്നമാകാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല.
Sea Facing Duplex 4BHK with a Terrace Mont Blanc
5 lakhs Rent
Carter Road, Bandra West. RAFIQUE MERCHANT 9892232060, 8928364794 pic.twitter.com/YTcjIRiSrw
സുശാന്ത് താമസിച്ചിരുന്നത് എന്നാണ് ഫ്ലാറ്റ് കാണാന്‍ എത്തുന്നവരോട് മുൻകൂട്ടി പറയുന്നത്. ചില ആളുകൾ ഈ സംഭവം കാര്യമാക്കുന്നില്ല. അവര്‍ ഡീല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നു. എന്നാൽ അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരെ നിരുത്സാഹപ്പെടുത്തുന്നു. ആരായാലും എത്ര വലുതായാലും ഒരു സിനിമാ താരത്തിന് ഫ്ലാറ്റ് വാടകയ്ക്ക് നൽകാൻ ഉടമ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. ഒരു കോർപ്പറേറ്റ് വ്യക്തിക്ക് ഫ്ലാറ്റ് കൈമാറാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാണ്, ” ബ്രോക്കറായ റഫീക്ക് കൂട്ടിച്ചേർത്തു.
'ആരാണ് ആരതി പൊടി ? പോപ്പുലറായ ബോയ്ഫ്രണ്ട് ഉള്ളതുകൊണ്ട് പോപ്പുലറായ വ്യക്തിയാണോ?': റിയാസ് സലീം
'ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും': ബാലയുടെ പഴയ വീഡിയോയുമായി ഉണ്ണി മുകുന്ദൻ