തന്‍റെ മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്.
ചെന്നൈ: തമിഴ് സിനിമ ലോകത്തെ ഏറ്റവും താര തിളക്കമുള്ള ദമ്പതികളാണ് നടന്‍ സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ ഇരുവരുമായി ബന്ധപ്പെട്ട് ചില തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ അത്ര നല്ലതായിരുന്നില്ല. 18 കൊല്ലത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
തന്‍റെ മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറി എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ദിയ, ദേവ് എന്നിവരാണ് താര ദമ്പതികളുടെ മക്കള്‍. എന്നാല്‍ അടുത്തിടെ മുംബൈയില്‍ ഇവര്‍ താമസസ്ഥലം വാങ്ങിയെന്നത് നേരാണ്. അതില്‍ നിന്നാണ് ഡൈവോഴ്സ വാര്‍ത്ത ഉദയം ചെയ്തത്.
എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം തകര്‍ത്ത് ആരാധകരെ ഞെട്ടിച്ചാണ് പിന്നാലെ ഒരു അപ്ഡേറ്റ് വന്നത്. ജ്യോതികയും സൂര്യയും ഫിൻലൻഡിൽ അവധിക്കാലം ആസ്വദിക്കുന്നതിന്‍റെ വീഡിയോയാണ് ജ്യോതിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ ഡൈവോഴ്സിന്‍റെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞു.
മഞ്ഞുപെയ്യുന്ന ഫിന്‍ലാന്‍റിലൂടെ താര ദമ്പതികള്‍ നടത്തുന്ന യാത്രയുടെ ദൃശ്യങ്ങള്‍ ജ്യോതിക പങ്കുവച്ച വീഡിയോയില്‍ ഉണ്ട്. “ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്‍റെ നിറങ്ങൾ കണ്ടെത്താന്‍ ശ്രമിക്കാം... ഞാന്‍ അതിലെ വെള്ള കണ്ടെത്തി," ജ്യോതിക വീഡിയോയില്‍ കുറിച്ചു.
അതേ സമയം മുംബൈയില്‍ തന്‍റെ അച്ഛനും അമ്മയും ഒറ്റയ്ക്ക് ആയതിനാലാണ് അവിടുത്തേക്ക് താല്‍കാലികമായി മാറുന്നത് എന്നാണ് മുംബൈയിലേക്കുള്ള മാറ്റം സംബന്ധിച്ച് നേരത്തെ ജ്യോതിക വ്യക്തമാക്കിയത്. കൊവിഡ് കാലത്ത് പോലും അച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കാന്‍ സാധിച്ചില്ല. അതിനാലാണ് ഈ താല്‍കാലിക മാറ്റം എന്നും ജ്യോതിക പറഞ്ഞു.
‘കാതൽ’ സിനിമയിലാണ് അവസാനമായി ജ്യോതിക അഭിനയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ ഓമന എന്ന വേഷം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കംഗുവയാണ് സൂര്യ ഇപ്പോള്‍ അഭിനയക്കുന്ന ചിത്രം ഒരു പിരിയോഡീക് ആക്ഷന്‍ ചിത്രമാണ് കംഗുവ എന്നാണ് വിവരം.
'മകനോടുള്ള ദേഷ്യം വിജയിയുടെ പിതാവ് ലോകേഷിനോട് തീര്‍ത്തു'; യഥാര്‍ത്ഥ കാരണം ഇതാണ്.!