'ലോക്കായി ഗയ്സ്..' വിവാഹനിശ്ചയ സന്തോഷം പങ്കിട്ട് ഭാ​ഗ്യ സുരേഷും ശ്രേയസും

By Web Team  |  First Published Jul 16, 2023, 4:21 PM IST

കഴിഞ്ഞ ദിവസം ആയിരുന്നു ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹ നിശ്ചയം.


ഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ നിശ്ചയം. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ. ഇപ്പോഴിതാ നിശ്ചയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് ഭാ​ഗ്യ. 

ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ആണ് ഭാ​ഗ്യ സുരേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭാ​ഗ്യക്കൊപ്പം ശ്രേയസും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. 'ലോക്കായി ഗയ്സ്..' എന്നാണ് ഫോട്ടോകൾക്കൊപ്പം ശ്രേയസ് കുറിച്ച്. ഈ ഫോട്ടോ ഭാ​ഗ്യയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രിയതാരത്തിന്റെ മകൾക്കും ഭാവിവരനും ആശംസകളുമായി രം​ഗത്തെത്തുന്നത്. 

Latest Videos

അതേസമയം, ഭാ​ഗ്യയുടെ വിവാഹം അടുത്ത വർഷം ജനുവരിയിൽ നടക്കും. ​ഗുരുവായൂരിൽ വച്ചാകും വിവാഹ ചടങ്ങുകൾ എന്നാണ് വിവരം. ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷനും നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 

സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

അടുത്തിടെ തനിക്ക് നേരെ വന്ന ബോഡി ഷെയ്‍മിംഗ് കമന്‍റിന് ഭാഗ്യ കൊടുത്ത മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  യുബിസിയില്‍ ബിരുദം നേടിയുള്ള പങ്കുവച്ച പോസ്റ്റിന് താഴെ ആയിരുന്നു കമന്‍റ്. 'നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്. നീളത്തേയ്‍ക്കാള്‍ വീതി ഉള്ള ആള്‍ക്ക് സാരി ചേരുന്ന വസ്‍ത്രമല്ല. പാശ്ചാത്യ വസ്‍ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒരുകൂടി സ്‍മാര്‍ട്ടാക്കും', എന്നായിരുന്നു കമന്റ്. ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി.

'കീരിക്കാടനെ ഇങ്ങേരു തീർത്തേനെ'; ഒടുവില്‍ 'കിരീടം' കലിപ്പനെ കണ്ടെത്തി, ആളിപ്പോൾ ഹെഡ്മാസ്റ്റർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!