സണ്ണിവെയ്നും ലുക്മാനും തമ്മിലടി വീഡിയോ വൈറലായി: സിനിമ പ്രമോഷനോ, ശരിക്കും അടിയോ.!

By Web Team  |  First Published Sep 10, 2023, 3:55 PM IST

അവ്യക്തമായി വിഡിയോയിൽ ഇരുവരും തമ്മില്‍ ബഹളം വയ്ക്കുന്നതും തമ്മില്‍ തര്‍ക്കിക്കുന്നതും കാണിക്കുന്നുണ്ട്. റൂമില്‍ ഒപ്പമുള്ളവരെ ഇവരെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.


കൊച്ചി: നടന്‍ സണ്ണിവെയ്നും ലുക്മാനും തമ്മില്‍ അടി എന്ന രീതിയില്‍ ഒരു വീഡിയോ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് സണ്ണി വെയ്ന്‍ ലുക്മാന്‍ ഇഷ്യൂ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 36 സെക്കന്‍റോളമാണ് വീഡിയോ നീണ്ടു നില്‍ക്കുന്നത്. 

അവ്യക്തമായി വിഡിയോയിൽ ഇരുവരും തമ്മില്‍ ബഹളം വയ്ക്കുന്നതും തമ്മില്‍ തര്‍ക്കിക്കുന്നതും കാണിക്കുന്നുണ്ട്. റൂമില്‍ ഒപ്പമുള്ളവരെ ഇവരെ പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. ലുക്കു വേണ്ട, വേണ്ട എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. വാടാ എന്ന് സണ്ണി വെയ്നും പറയുന്നുണ്ട്. പ്രശ്നം ഉണ്ടാക്കരുത് എന്ന് പറഞ്ഞാണ് ആളുകള്‍ ഇരുവരെയും പിടിച്ചു മാറ്റുന്നത്.

Latest Videos

എന്നാല്‍ എതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനാണോ വീഡിയോ എന്ന സംശയം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചില മാധ്യമങ്ങള്‍ ഈ വീഡിയോ പ്രമോഷന്‍റെ ഭാഗമാണെന്നും. എന്നാല്‍ ലുക്മാനും സണ്ണി വെയ്നും അഭിനയിക്കുന്ന ചിത്രത്തിന്‍റെ അണിയറക്കാരില്‍ നിന്നും വീഡിയോ പുറത്തുവരാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ആദ്യം ചില യൂട്യൂബ് ചാനലുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.  എന്നാല്‍ വീഡിയോയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അടക്കം ഈ വീഡിയോ വൈറലാകുകയാണ്. ഇത് സംബന്ധിച്ച് വിവിധ സിനിമ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 

അതേ സമയം ഈ വീഡിയോ വൈറലായതിന് ശേഷം പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലെ സണ്ണി വെയ്നും ലുക്ക് മാനും അടങ്ങുന്ന ആക്ഷന്‍ രംഗങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

സണ്ണിവെയ്ന്‍ അഭിനയിക്കുന്ന കാസര്‍ഗോള്‍ഡ് എന്ന ചിത്രമാണ് ഇനി റിലീസാകാനുള്ളത്. ആസിഫ് അലി, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസര്‍ഗോള്‍ഡ്. 

മുഖരി എന്റർടെയ്ന്‍‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെയാണ് പുറത്ത് എത്തിയത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കോമഡി ആക്ഷന്‍ ത്രില്ലറാണ് ചിത്രം എന്നാണ് സൂചന. 

'ജയിലറി'ന് ശേഷം വിനായകന്‍; സ്വര്‍ണ്ണക്കടത്തിന്‍റെ കഥ പറയാന്‍ ആസിഫ് അലിയുടെ 'കാസര്‍ഗോള്‍ഡ്': ട്രെയ്‍ലര്‍

ജവാനില്‍ ഷാരൂഖ് ഉപയോഗിച്ച ഫോണ്‍ വിഷയമാകുന്നു; ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

click me!