വാര്‍ത്ത ഏജന്‍സി എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ വീഡിയോയിൽ വെളുത്ത കുർത്ത പൈജാമ ധരിച്ച അഭിഷേക് സിംഗിനൊപ്പം സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നത് കാണാം.
വാരണാസി: വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോണ്‍.പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ അഭിഷേക് സിംഗ്, ഒരു പുരോഹിതര്‍ എന്നിവര്‍ക്കൊപ്പം സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ എഎൻഐ അടക്കം പങ്കുവച്ചിട്ടുണ്ട്. കഴുത്തിൽ മാലയും, തലയിൽ ദുപ്പട്ടയും, നെറ്റിയിൽ ചന്ദനവും എല്ലാമായി പരമ്പരാഗത രീതിയില്‍ തന്നെയാണ് സണ്ണി ഗംഗ ആരതിയില്‍ പങ്കെടുക്കുന്നത് എന്ന് വീഡിയോയില്‍ കാണാം.
വ്യാഴാഴ്ച സണ്ണി തന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ ആരതിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്” എന്ന് ഇതിന് സണ്ണി ക്യാപ്ഷനെഴുതി. ആരതി നടക്കുന്ന ഈ വീഡിയോയില്‍ സണ്ണി പ്രത്യക്ഷപ്പെടുന്നില്ല.
| Uttar Pradesh: Actor Sunny Leone attends 'Ganga Aarti' in Varanasi. pic.twitter.com/o5myI7g8ep
— ANI (@ANI)
വാര്‍ത്ത ഏജന്‍സി എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ വീഡിയോയിൽ വെളുത്ത കുർത്ത പൈജാമ ധരിച്ച അഭിഷേക് സിംഗിനൊപ്പം സണ്ണി ഗംഗാ ആരതിയിൽ പങ്കെടുക്കുന്നത് കാണാം. ബുധനാഴ്ച പുറത്തിറങ്ങിയ തേർഡ് പാർട്ടി എന്ന പുതിയ മ്യൂസിക് വീഡിയോയിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇതിന്‍റെ പ്രചാരണാര്‍ത്ഥം കൂടിയാണ് ഇരുവരും വാരണാസിയിസ്‍ എത്തിയത്. അഭിഷേകാണ് ഈ മ്യൂസിക് വീഡിയോയില്‍ ഗാനം ആലപിച്ചിരിക്കുന്നതും സംഗീതസംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത്.
അതേ സമയം കഴിഞ്ഞമാസം സണ്ണി തന്റെ മേരാ പിയാ ഘർ ആയാ 2.0 എന്ന മ്യൂസിക്ക് വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് യാരാന എന്ന ചിത്രത്തിലെ മാധുരി ദീക്ഷിത് അഭിനയിച്ച മേരാ പിയാ ഘർ ആയയുടെ റീമേക്ക് പതിപ്പാണ്. എൻബിയും മായാ ഗോവിന്ദും ചേർന്ന് ഒരുക്കിയ പുതിയ പതിപ്പ് നീതി മോഹന്‍ ആയിരുന്നു ആലിപിച്ചത്. എൻബിയ്‌ക്കൊപ്പം അനു മാലിക് ഗാനം ചിട്ടപ്പെടുത്തി.
റിയാലിറ്റി ഷോയായ ഗ്ലാം ഫ്ലേമിലെ വിധികർത്താക്കളിൽ ഒരാളാണ് സണ്ണി ഇപ്പോൾ. കാൻ ഫിലിം ഫെസ്റ്റിവലിലും മെൽബണിലെ 14-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച അനുരാഗ് കശ്യപിന്റെ കെന്നഡി എന്ന ചിത്രത്തിലും സണ്ണി അഭിനയിച്ചിട്ടുണ്ട് അടുത്തിടെ. ഈ ചിത്രം ഇതുവരെ ഇന്ത്യയിൽ റിലീസ് ചെയ്തിട്ടില്ല.
"വേല"യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ