'കോടികള്‍ വാങ്ങി പറ്റിച്ചു' : സണ്ണിഡിയോളിനെതിരെ വഞ്ചന കേസ്

By Web Team  |  First Published Jun 1, 2024, 12:50 PM IST

സൗരവ് ഗുപ്തയുമായി സണ്ണി ഡിയോള്‍ 2016-ൽ  ഒരു ഫിലിം പ്രോജക്റ്റിനായി കരാറില്‍ എത്തിയിരുന്നു. ഇത് പ്രകാരം സണ്ണി ഡിയോളിന് ഗണ്യമായ തുക നൽകിയതായും താരത്തിന്‍റെ ചെലവുകൾ വഹിക്കുകയും ചെയ്തു. 


മുംബൈ: നടന്‍ സണ്ണിഡിയോളിനെതിരെ വഞ്ചന കേസ് നല്‍കി നിര്‍മ്മാതാവ്.  രണ്ടരക്കോടിയോളം വാങ്ങിയ ശേഷം ഏറ്റ പ്രൊജക്ട് ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്.  നിർമ്മാതാവ് സൗരവ് ഗുപ്തയാണ് മുംബൈ ജുഹു പോലീസ് സ്റ്റേഷനിൽ വഞ്ചനയും വ്യാജരേഖ ചമയ്ക്കലും ആരോപിച്ച് പരാതി നല്‍കിയത്.  പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

സൗരവ് ഗുപ്തയുമായി സണ്ണി ഡിയോള്‍ 2016-ൽ  ഒരു ഫിലിം പ്രോജക്റ്റിനായി കരാറില്‍ എത്തിയിരുന്നു. ഇത് പ്രകാരം സണ്ണി ഡിയോളിന് ഗണ്യമായ തുക നൽകിയതായും താരത്തിന്‍റെ ചെലവുകൾ വഹിക്കുകയും ചെയ്തു. എന്നാല്‍ ചിത്രം ചെയ്യാന്‍ പിന്നീട് സണ്ണി വിസമ്മതിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. 

Latest Videos

undefined

ആദ്യഘട്ടത്തില്‍ സണ്ണി ഡിയോളിന് 1 കോടി രൂപയാണ് ആദ്യം കരാര്‍ തുകയായി എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അത് 5 കോടിയായി സണ്ണി വര്‍ദ്ധിപ്പിച്ചുവെന്നാണ് ആരോപണം. 2 കോടിയോളം രൂപ സണ്ണിക്ക് നിര്‍മ്മാതാവ് നല്‍കിയിരുന്നുവെന്നും ആരോപണമുണ്ട്. 

പിന്നീട് പലപ്പോഴും ഷൂട്ടിംഗ് തുടങ്ങാതെ സണ്ണി ഷെഡ്യൂള്‍ നീട്ടിയെന്നും. ഇത് നടനും നിര്‍മ്മാതാവും തമ്മിലുള്ള ബന്ധത്തെ ബാധിച്ചുവെന്നും നിര്‍മ്മാതാവ് വ്യക്തമാക്കുന്നു. അതേ സമയം സണ്ണി ഡിയോളിന്‍റെ ഗദ്ദര്‍ 2 വന്‍ വിജയമായതോടെയാണ് താരം തുക ഉയര്‍ത്തി ചോദിച്ചത് എന്നാണ് വിവരം. മാത്രവുമല്ല നേരത്തെ ഏറ്റ ചിത്രം ചെയ്യാതെ താരം മറ്റ് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കുകയും ചെയ്തു. ഇതോടെയാണ് നിര്‍മ്മാതാവ് പൊലീസില്‍ പരാതി നല്‍കിയത്. 

അതേ സമയം സൗരവ് ഗുപ്തയുടെ കേസ് സംബന്ധിച്ച് സണ്ണി ഡിയോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സണ്ണി ഡിയോളിന്‍റെ അഭിഭാഷകന്‍ ഇത് സംബന്ധിച്ച് പത്ര സമ്മേളനം വിളിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. 

മലൈകയും അർജുൻ കപൂറും വേര്‍പിരിഞ്ഞോ?: ബോളിവുഡ് തേടിയ ഉത്തരം ഒടുവില്‍ കിട്ടി

മോൺസ്റ്ററിന്റെ ക്ഷീണം മാറ്റും, ഒരു വൻ പരിപാടി തന്നെ ആയിരിക്കും ലാലേട്ടനുമായുള്ള അടുത്ത പടമെന്ന് വൈശാഖ്

click me!