സൂപ്പർ സ്റ്റാർ ആയതുകൊണ്ട് വിലക്കയറ്റം ഒന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേയുള്ളവര്‍ കരുതുന്നതെന്നും എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്നും സുനിൽ ഷെട്ടി പറഞ്ഞത്.
മുംബൈ: ബോളിവുഡിന്‍റെ പ്രിയ താരമാണ് സുനിൽ ഷെട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. അടുത്തിടെ തക്കാളി വിലക്കയറ്റം സംബന്ധിച്ച സുനില്‍ ഷെട്ടി നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടിരുന്നു. സാധാരണക്കാരെ മാത്രമല്ല ഈ വിലക്കയറ്റം ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സുനിൽ ഷെട്ടിയുടെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ഈ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് സുനില്‍ ഷെട്ടി.
സൂപ്പർ സ്റ്റാർ ആയതുകൊണ്ട് വിലക്കയറ്റം ഒന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേയുള്ളവര്‍ കരുതുന്നതെന്നും എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്നും സുനിൽ ഷെട്ടി പറഞ്ഞത്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് തന്റെ ഭാര്യ വാങ്ങാറുള്ളത്. ശുദ്ധമായ ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതാണ് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുള്ളൂ എന്നും സുനിൽ ഷെട്ടി നേരത്തെ പറഞ്ഞത്.
ആപ്പുകളിൽ ഓരോ ഭക്ഷ്യവസ്തുക്കളുടെയും വിലനിലവാരം കണ്ടാൽ ഞെട്ടിപ്പകും. കടകളിൽ നിന്നും വാങ്ങിക്കുന്നതിനെക്കാൾ എത്രയോ വില കുറവാണത്. ഇത്തരം ആപ്പുകൾ ഉപയോഗിച്ചാണ് അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കാറുള്ളത്. വില കുറഞ്ഞത് കൊണ്ടല്ല, എല്ലാ സാധനങ്ങളും ഫ്രഷ് ആണെന്നും സുനിൽ ഷെട്ടി കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ സുനിലിന്‍റെ പ്രസ്താവനയ്ക്കെതിരെ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തി. പച്ചക്കറിയുടെ വില വര്‍ദ്ധിക്കുന്നു എന്നത് ശരിക്കും കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നു എന്നതാണ് കാര്യമെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിന് പിന്നാലെ സുനില്‍ ഷെട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് സുനില്‍ ഷെട്ടി രംഗത്ത് എത്തിയത്.
"ഞാന്‍ ആത്മാര്‍ത്ഥമായി എന്നും കര്‍ഷകരെ പിന്തുണയ്ക്കുന്നയാളാണ്. അവരെക്കുറിച്ച് ഞാന്‍ മോശമായി ചിന്തിക്കാറില്ല. അവര്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടെയുള്ളൂ. നമ്മുടെ സ്വദേശി ഉത്പന്നങ്ങളെ ഞാന്‍ എന്നും പ്രോത്സാഹിപ്പിക്കാറുണ്ട്. അതിനാല്‍ തന്നെ എന്നും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണം എന്നതാണ് എന്‍റെ ചിന്ത. എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് കര്‍ഷകര്‍. ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ നേരിട്ട് എനിക്ക് കര്‍ഷകരുമായി ബന്ധമുണ്ട്" - സുനില്‍ ഷെട്ടി പറഞ്ഞു.
"എന്‍റെ പ്രസ്താവന, അവരെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. ഞാന്‍ ഒരിക്കലും അവര്‍ക്കെതിരെ അല്ല സംസാരിച്ചത്. അങ്ങനെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിട്ടില്ല. എന്‍റെ പ്രസ്താവന വളച്ചോടിക്കരുത്. ഇതില്‍ കൂടുതല്‍ ഈ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല" - സുനില്‍ ഷെട്ടി തന്‍റെ പ്രസ്താവന അവസാനിപ്പിച്ചു.
'ഹുക്കും' വന്‍ ട്രെന്‍റിംഗ്; മാലിദ്വീപ് കടല്‍ തീരത്ത് രജനികാന്ത്
ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി കേരളം | Asianet News Live