'ചിരിക്കാം പൊട്ടിച്ചിരിക്കാം', നഷ്ടമായത് 'എന്റെ ഹീറോയെ', ആ വിയോഗത്തിന് ശേഷം വീണ്ടും സജീവമാകാൻ സുജിത

By Web Team  |  First Published May 6, 2024, 8:09 AM IST

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻറെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 


ചെന്നൈ: ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായിരുന്നു സുജിത. രണ്ടായിരത്തിന്റെ തുടക്കത്തിൽ നിരവധി സിനിമകളിലാണ് ചെറുതും വലുതുമായ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത്. സഹനടിയായും സഹോദരി വേഷങ്ങളിലും ഏറ്റവും ഒടുവിൽ നായികയായും ഒക്കെ നമ്മൾ സുജിതയെ കണ്ടതാണ്. പിന്നീട് പല കാരണങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന താരം സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 

മലയാളത്തിലും ധാരാളം സീരിയലുകൾ താരം അഭിനയിച്ചിരുന്നു. അങ്ങനെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി അവർ മാറിയത്. പിന്നീട് തമിഴ് സീരിയലുകളിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ഇടക്കാലത്ത് മലയാളത്തിൽ വീണ്ടും ചില ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിരുന്നു. 

Latest Videos

undefined

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻറെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും ടെലിവിഷനിൽ സജീവമാവുകയാണെന്ന് അറിയിച്ചാണ് താരത്തിൻറെ പോസ്റ്റ്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് തിരിച്ചുവരവ്. ചിരിക്കാം പൊട്ടിച്ചിരിക്കാം എന്ന ക്യാപ്ഷനോടെയാണ് സുജിത ചിത്രങ്ങള്‍ പങ്കുവച്ചത്. 

അടുത്തിടെയാണ് താരത്തിന്റെ ജീവിതത്തിൽ വളരെ സങ്കടകരമായ ഒരു സംഭവ വികാസം നടന്നത്. ചേട്ടന്റെ മരണം തന്നെ എത്രത്തോളം ബാധിച്ചു എന്ന് സുജിത നേരത്തെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂട വ്യക്തമാക്കിയിരുന്നു. എനിക്ക് ചേട്ടന്‍ മാത്രമല്ല, എന്റെ ഹീറോ ആയിരുന്നു ചേട്ടന്‍ എന്നാണ് സുജിത പറഞ്ഞത്. രണ്ട് മാസം മുന്‍പായിരുന്നു നടനും സംവിധായകനുമായ സൂര്യ കിരണിന്റെ മരണം. നടി കാവേരിയുടെ മുന്‍ ഭര്‍ത്താവ് എന്നതിനപ്പുറം, നടി സുജിത ധനുഷിന്റെ സഹോദരന്‍ കൂടെയാണ് സൂര്യ കിരണ്‍.

ബാലതാരമായി ഇന്റസ്ട്രിയില്‍ എത്തിയതാണ് സുജിത. സൂര്യ കിരണും ബാലതാരമായി തന്നെയാണ് തുടക്കം കുറിച്ചത്. നായികയായി വന്നപ്പോള്‍ മീര ജാസ്മിന്റെ മുഖഛായയുണ്ട് എന്ന് പറഞ്ഞ് ഏറെ ശ്രദ്ധ നേടിയിരുന്നു.

തമന്നയുടെ പ്രേതം പേടിപ്പിച്ചോ?: അരൺമനൈ 4 ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ ഞെട്ടിപ്പിക്കുന്നത്

സംവിധായകന്‍ ഷങ്കറിന്‍റെ കുടുംബത്തില്‍ വിജയിയുടെ മകന് എന്താണ് കാര്യം, ഉത്തരം ഇതാണ്: ചിത്രങ്ങള്‍ വൈറല്‍

click me!