അഖിലേട്ടനൊക്കെ വന്ന് ഗെയിം കളിക്കുന്നത് കാണുമ്പോൾ, ദൈവമേ ഇതാണല്ലേ ബിഗ് ബോസ് എന്ന് തോന്നിയെന്നും സുചിത്ര.
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സുചിത്ര നായർ. സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുചിത്ര ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പകുതിയിൽ വച്ച് സുചിത്രക്ക് പടിയിറങ്ങേണ്ടി വന്നിരുന്നു. ഷോയ്ക്ക് പിന്നാലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന കുട്ടി അഖിലുമായി സുചിത്ര പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുകയാണെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി ഇരുവരും രംഗത്തെത്തിയെങ്കിലും ഇപ്പോഴും ഇത്തരം പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ സീസൺ അഞ്ചിലെ മത്സരാർത്ഥികൾ ആയിരുന്ന സാഗർ, സെറീന എന്നിവരോടായി സുചിത്ര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"സെറീന സാഗർ എന്നിവരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ നല്ല ഫ്രണ്ട്സ് ആയാലും അതല്ല നിങ്ങളുടെ ഇടയിൽ ഒരു ഇഷ്ടം ഉണ്ടെങ്കിൽ പോലും നിങ്ങൾ കല്യാണം കഴിക്കാൻ ആഗ്രഹിച്ചാൽ, എനിക്കറിയില്ല ഞാൻ പറയുകയാണ്. അങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നതിന് മുൻപ് തന്നെ ഇരുപത്തിയഞ്ച് അല്ലെങ്കിൽ ഒരു അൻപത് പ്രാവശ്യം എങ്കിലും ചില മീഡിയകൾ നിങ്ങളെ കല്യാണം കഴിപ്പിച്ച് വിടും കേട്ടോ. അതുനിങ്ങൾ പ്രതീക്ഷിച്ചോളണം. അനുഭവം ഗുരു. അതുകൊണ്ട് പറയുകയാണ്", എന്നാണ് സുചിത്ര പറയുന്നത്. ബിഗ് ബോസില്‍ സാഗറും സെറീനയും തമ്മില്‍ ഒരു അടുപ്പം ഉണ്ടായിരുന്നു. ഇത് പ്രണയ സ്ട്രാറ്റജി ആണെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു.
അഖിൽ മാരാർ വിന്നറായതിനെ കുറിച്ചും സുചിത്ര സംസാരിച്ചു. അഖിലേട്ടനൊക്കെ വന്ന് ഗെയിം കളിക്കുന്നത് കാണുമ്പോൾ, ദൈവമേ ഇതാണല്ലേ ബിഗ് ബോസ് എന്ന് തോന്നിയെന്നും ഒറിജിനൽ ആയിട്ടുള്ള ആൾക്ക് തന്നെ സീസൺ ഫൈവിന്റെ കപ്പുയർത്താൻ പറ്റിയതിൽ സന്തോഷമെന്നും സുചിത്ര നായർ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് ആണ് സുചിത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഡെഡിക്കേഷന്റെ എക്സ്ട്രീം ലെവൽ, 'തങ്കലാന്റെ' വിളയാട്ടം ഇനി സ്ക്രീനിൽ, വൻ അപ്ഡേറ്റ് എത്തി
അതേസമയം, ജൂലൈ 2നാണ് ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്‍റെ ഫിനാലെ നടന്നത്. അഖില്‍ മാരാര്‍ ആണ് വിന്നര്‍. റെനീഷ ഫസ്റ്റ് റണ്ണറായപ്പോള്‍ ജുനൈസ് സെക്കന്‍ഡ് റണ്ണറപ്പും ആയി. ശോഭ വിശ്വനാഥ് നാലാമതും ഷിജു അഞ്ചാം സ്ഥാനത്തും ആണ് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..